ചൂണ്ടൽ - കുറ്റിപ്പുറം സംസ്ഥാന പാതയിൽ ഗതാഗതം പുനരാരംഭിച്ചു

കുന്നംകുളം: ചൂണ്ടൽ - കുറ്റിപ്പുറം സംസ്ഥാന പാതയിൽ ചൂണ്ടലിലൂടെ ഗതാഗതം പുനരാരംഭിച്ചു. നാലു ദിവസമായി ഈ റൂട്ടിൽ ഗതാഗതം നിരോധിച്ചിരുന്നു. ചൂണ്ടൽ - പാറന്നൂർ മേഖലയിൽ റോഡിൽ നാലടിയോളം വെള്ളം ഉയർന്നിരുന്നു. ഞായറാഴ്ച പത്തോടെയാണ് പൊലീസ് റോഡ് തുറന്നുകൊടുത്തത്. വെള്ളത്തി​െൻറ ശക്തമായ ഒഴുക്ക് മൂലം റോഡ് ഭാഗികമായി തകർന്നിരുന്നു. പൊതുമരാമത്ത് ഉദ്യോഗസ്ഥർ സ്ഥലം പരിശോധിച്ച ശേഷം അപകടമില്ലെന്ന് ഉറപ്പുവരുത്തിയാണ് റോഡ് തുറന്നത്. തകർന്ന അഞ്ച് മീറ്റർ സ്ഥലത്ത് അടിയന്തരമായി അറ്റകുറ്റപ്പണി നടത്തി. കേച്ചേരി- അക്കിക്കാവ് ബൈപാസ് റോഡ് ശനിയാഴ്ച തന്നെ തുറന്നിരുന്നു. ചൂണ്ടൽ പാടത്തേക്ക് ഒഴുക്കിൽപ്പെട്ട് മറിഞ്ഞ മൂന്നു വാഹനങ്ങളും ഫയർഫോഴ്സും പൊലീസും ചേർന്ന് കയറ്റി. പാടശേഖരത്തെ തോടുകൾ വൃത്തിയാക്കി ആഴം കൂട്ടാൻ അധികാരികൾ തയാറാകാതിരുന്നതാണ് വെള്ളം ഒഴിഞ്ഞുപോകുന്നതിന് തടസ്സമുണ്ടായത്. വെള്ളക്കെട്ടി​െൻറ ഭാഗമായി ചൂണ്ടൽ - പാടശേഖരത്ത് പലയിടത്തായി തോടുകൾ മണ്ണുമാന്തി ഉപയോഗിച്ച് വൃത്തിയാക്കൽ തുടർന്നിരുന്നു. എറണാകുളം ജില്ലയിലുള്ളവർ ശനിയാഴ്ച രാത്രിയും കുന്നംകുളത്ത് എത്തിയിരുന്നു. പ്രത്യേക വാഹനം വിളിച്ചാണ് പലരും എത്തിയത്. ഇവരെ നഗരസഭയുടെ നേതൃത്വത്തിലുള്ള ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. പഴുന്നാന, കടവല്ലൂർ, കൊരട്ടിക്കര, ചെറുവത്താനി, വടുതല, ആനായ്ക്കൽ, ചെമ്മണൂർ, ചൊവ്വന്നൂർ, ഐന്നൂർ, കോട്ടോൽ മേഖലകളിലുള്ളവരാണ് കൂടുതലും ക്യാമ്പുകളിൽ കഴിയുന്നത്. പലയിടത്തും വെള്ളം ഇറങ്ങിയെങ്കിലും ആരും ക്യാമ്പുകളിൽ നിന്ന് മാറിയിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.