പാവറട്ടി: മഴ കുറഞ്ഞെങ്കിലും മേഖലയിൽ വെള്ളക്കെട്ടിന് ശമനമായില്ല. വാഴാനി ഡാം തുറന്നതോടെ വെള്ളം കനോലി കനാലിലേക്ക് ഒഴുകിയെത്തിയതാണ് വെള്ളക്കെട്ട് കുറയാതിരിക്കാൻ കാരണം. ഇവിടെ എത്തിയ വെള്ളം കടലിലേക്ക് ഒഴുകാതെ കരയിലേക്ക് തള്ളി വീടുകളിലും റോഡുകളിലും നിറഞ്ഞിരിക്കുകയാണ്. തൊയക്കാവ്, ഏനാമാക്കൽ, വെങ്കിടങ്ങ്, പടൂർ, ഇടിയഞ്ചിറ, തിരുനെല്ലൂർ, ചുക്കു ബസാർ, കൈതമുക്, കൂരിക്കാട്, മുനക്കകടവ്, കോന്നൻ ബസാർ, കുണ്ടുവകടവ്, മരുതയൂർ, ചക്കംകണ്ടം കാളാനി തീരദേശത്തുള്ളവർ ദുരിതാശ്വാസ ക്യാമ്പുകളിൽ അഭയം തേടിയിരിക്കുകയാണ്. ഞായറാഴ്ച രാത്രി ഏറെ വൈകിയും വെള്ളം ഇറങ്ങിയിട്ടില്ല. ദുരിതാശ്വാസ ക്യാമ്പുകളിൽ മരുന്നും ഭക്ഷണവും മറ്റ് അവശ്യ സാധനങ്ങളുമായി ആരോഗ്യ വകുപ്പും ജനപ്രതിനിധികളും പൊലീസും ഫയർഫോഴ്സും സന്നദ്ധ സംഘടനകളും വ്യക്തികളും സജീവമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.