ദുരിതം ഒഴിയാതെ മാള

മാള: ദുരന്തം ഒഴുകിയെത്തിയ മാളയിൽ വെള്ളമിറങ്ങാൻ തുടങ്ങിയെങ്കിലും ചില പ്രദേശങ്ങൾ ഇപ്പോഴും ദുരിതത്തിൽ. കുഴൂർ, പുത്തൻവേലിക്കര പഞ്ചായത്തിൽ കുടുങ്ങി കിടക്കുന്ന നിരവധിപേരെ പുറത്തെത്തിക്കാൻ ബി.എസ്.എഫ് കമാൻഡർ ഫിറോസ് അഹമ്മദ്, അസി. മാലിക് കുമാർ എന്നിവരുടെ നേതൃത്വത്തിൽ തിരച്ചിൽ നടത്തി. പ്രത്യേകം തയാറാക്കിയ ചെറു ബോട്ടുകളിലായിരുന്നു ശ്രമം. കെട്ടിടങ്ങളുടെ മുകൾനിലയിൽ കയറി രക്ഷതേടിയവരാണ് കുടുങ്ങിയത്. കുടിവെള്ളം പോലും ലഭ്യമാവാതെ മരണാസന്നരായ നിരവധി പേരെ രക്ഷപ്പെടുത്തി. ഇവരെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. കുണ്ടൂർ പ്രദേശത്ത് വെള്ളം കയറാത്ത മേഖലയിൽ വീടുകളിൽ അഭയം തേടിയവർക്ക് ഭക്ഷണമെത്തിക്കാൻ ചെറു ബോട്ടുകൾ വേണ്ടതുണ്ട്. ഇത് അയക്കാൻ കഴിഞ്ഞിട്ടില്ല. ഇവിടെ കുടുങ്ങിക്കിടക്കുന്നവരെ ക്യാമ്പുകളിൽ എത്തിക്കാനും കഴിഞ്ഞിട്ടില്ല. പലർക്കും അസുഖങ്ങൾ പിടിപെട്ടതായി വെള്ളം നീന്തിയെത്തിയ യുവാവ് പറഞ്ഞു. അടിയന്തരമായി മെഡിക്കൽ സംഘത്തെ അയക്കണമെന്നും ആവശ്യപ്പെട്ടു. അഞ്ച് സംഘമായി തിരിഞ്ഞ് മെഡിക്കൽ സംഘം പ്രവർത്തിച്ചു വരുന്നതായി അധികൃതർ അറിയിച്ചു. പൂവ്വത്തുശ്ശേരിയിൽ കുടുങ്ങിയ ചിറ്റേഴത്ത് ഉണ്ണികൃഷ്ണനെ മാള സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദുരന്ത മേഖലയിൽ ഹെലികോപ്ടറിൽ ഭക്ഷണ പാക്കറ്റുകൾ ഇട്ടു നൽകി. ഇൗ പാക്കറ്റുകൾ ചിലർ എടുത്തു കൊണ്ടുപോയി. പിന്നീട് എത്തിയ കോപ്ടർ മാള പള്ളിപ്പുറം സ​െൻറ് ആൻറണീസ് യു.പി സ്കൂൾ മൈതാനത്ത് ഇറങ്ങി ഭക്ഷ്യ കിറ്റുകൾ നൽകി. ബ്രഡ്, റസ്ക്, ഗ്ലൂ കോസ്, വെള്ള കുപ്പികൾ, മരുന്നുകൾ, കുടകൾ എന്നിവയാണ് കിറ്റുകളിൽ ഉണ്ടായത്. പൊയ്യ ചെന്തുരുത്തിയിലെ ഫയർസ്റ്റേഷനും വെള്ളത്തിനടിയിലാണ്. വാഹനങ്ങൾ ഇവിടെ നിന്നും മാറ്റി. മാള കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ കയറിയ വെള്ളം ഇറങ്ങിയില്ല. മാള പള്ളിപ്പുറം വടക്കേയങ്ങാടി നിസാറി​െൻറ കോഴിഫാമിലെ 2000 കോഴികൾ വെള്ളം കയറി ചത്തു. ചെന്തുരുത്തി സ്റ്റീൽ കമ്പനിയിൽ നിന്നും ഓയിൽ വ്യാപകമായി വെള്ളത്തിൽ കലർന്നത് പ്രദേശത്ത് ആരോഗ്യ ഭീഷണിയായിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.