ചാലക്കുടിയിൽ രണ്ടു പേർക്കായി തിരച്ചിൽ തുടരുന്നു

തൃശൂർ: പ്രളയം മുക്കിയ ചാലക്കുടിയിൽ കാണാതായ രണ്ട് പേർക്കായി തിരച്ചിൽ തുടരുന്നു. കടപ്ലാവ് മോഹൻദാസ്, മുനിപ്പാറ ആശ്രമത്തിലെ പടിയത്ത് ഗോപി എന്നിവരെയാണ് കാണാതായത്. ചാലക്കുടിയിൽ ഇതുവരെ മരിച്ചത് ഏഴു പേരാണ്. ചാലക്കുടിയിൽ കെട്ടിടം തകർന്നുവീണ് കണ്ണംപുഴ ആൻസൻ (39), മാതാവ് ഏല്യ (82), വൈന്തലയിലെ മുങ്ങി മരിച്ച ചെമ്പകശേരി ഈസേപ്പ് തോമസ് (60), മുരിങ്ങൂർ ഡിവൈൻ ധ്യാന കേന്ദ്രത്തിൽ വിൽസൺ േജാസഫ്, ജോസ്, വെട്ടിക്കുഴിയിലെ ഉരുൾപൊട്ടലിൽ ലീല, കൊരട്ടിയിൽ ഒഴുക്കിൽപ്പെട്ട് പാറക്കൂട്ടം എലവുത്തുങ്കൽ ജോയി എന്നിവരാണ് മരിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.