പഴയന്നൂർ: ചീരക്കുഴി ഡാം തകർച്ചയിൽ ആറു കോടിയുടെ നഷ്ടമുണ്ടായെന്ന് അധികൃതർ അറിയിച്ചു. പ്രാഥമിക കണക്കാണിത്. കൂടുതൽ പരിശോധനക്ക് ജലനിരപ്പ് കുറയേണ്ടതുണ്ട്. ടെലിസ്കോപിക് കാമറ ഉപയോഗിച്ചുള്ള നിരീക്ഷണത്തിൽ കുറച്ചുകൂടി വ്യക്തമാകുമെന്ന് അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എൻജിനീയർ ബാലശങ്കർ അറിയിച്ചു. എട്ട് ഷട്ടർ ഉള്ളതിൽ ആറെണ്ണം പൂർണമായും രണ്ടെണ്ണം ഭാഗികമായും തകർന്നു. ഷട്ടർ ഘടിപ്പിച്ചിട്ടുള്ള രണ്ടു തൂണുകൾക്കും സാരമായ പൊട്ടലുണ്ട്. അനുബന്ധ റോഡ്, കനാൽ റെഗുലേറ്റർ, ഡാം സ്ട്രക്ച്ചർ പ്ലാറ്റ് ഫോം എന്നിവയും ഒലിച്ചുപോയി. കനാലിെൻറ നഷ്ടം കണക്കാക്കണമെങ്കിൽ വെള്ളം കുറയണം. കൂടുതൽ പരിശോധനക്കായി ഉന്നത ഉദ്യോഗസ്‌ഥർ അടുത്ത ദിവസങ്ങളിൽ സ്ഥലത്തെത്തും. ഇപ്പോൾ ഡാമിലേക്ക് ഒഴുകിയെത്തുന്ന വെള്ളം നിയന്ത്രിക്കാൻ സംവിധാനമില്ല. ജലസേചന പദ്ധതിക്കായി 1973 ലാണ് ഗായത്രി പുഴക്ക് കുറുകെ ഡാം പണിതത്. ഇതിനോടനുബന്ധമായി 40.90 കിലോമീറ്റർ കനാലാണുള്ളത്. പഴയന്നൂർ, ചെറുതുരുത്തി, കൊണ്ടയൂർ, ദേശമംഗലം വരെ ചീരക്കുഴി ഡാമിലെ വെള്ളത്തെ ആശ്രയിച്ചാണ് രണ്ടാം വിള നെൽ കൃഷി ഇറക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.