വാടാനപ്പള്ളി: വീട്ടുമുറ്റത്ത് വെള്ളം നിറഞ്ഞതോടെ ഓണപ്പൂക്കളമൊരുക്കാൻ കഴിയാത്തതിനാൽ പൂകർഷകരും വിൽപനക്കാരും ദുരിതത്തിൽ. കനത്ത മഴയിൽ വീടും പറമ്പുമെല്ലാം വെള്ളത്തിലായി. ഓണം ലക്ഷ്യംവെച്ചാണ് കർഷകർ ഏതാനും മാസം മുമ്പ് പൂകൃഷി ആരംഭിച്ചത്. അത്തത്തിന് മുെമ്പ വിളവെടുപ്പും നടത്തി. ഇതിന് പുറമെ വിൽപനക്കാരും പൂക്കൾ ശേഖരിച്ചു. എന്നാൽ വെള്ളം നിറഞ്ഞതോടെ പൂക്കളമിടാൻ സൗകര്യമില്ലാത്തതിനാൽ പൂവാങ്ങാൻ ആളുകളില്ല. ശേഖരിച്ച പൂക്കൾ ചീഞ്ഞുപോയി. ഇതോടെ വൻ നഷ്ടമാണ് കർഷകർക്കും വിൽപനക്കാർക്കും ഉണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.