കൂടല്‍മാണിക്യം ക്ഷേത്രം ഇല്ലംനിറ ആഘോഷിച്ചു

ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ഇല്ലംനിറ ഭക്തിനിര്‍ഭരമായി ആഘോഷിച്ചു. തന്ത്രി നകരമണ്ണ് ത്രിവിക്രമന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തിലാണ് ചടങ്ങുകള്‍ നടന്നത്. രാവിലെ കിഴക്കെ ഗോപുരനടക്കലുള്ള ആല്‍ത്തറയ്ക്കല്‍ കൊണ്ടുവെച്ച നെല്‍കതിര്‍ പാരമ്പര്യ അവകാശികള്‍ ഗോപുരനടയില്‍ സമര്‍പ്പിച്ചു. തുടര്‍ന്ന് നെല്‍ക്കതിര്‍ തലയിലേറ്റി ക്ഷേത്രം പ്രദക്ഷിണം ചെയ്ത ശേഷം ക്ഷേത്രത്തിനകത്തേക്ക് കൊണ്ടുപോയി. മണ്ഡപത്തില്‍ പൂജിച്ച കതിര്‍ ക്ഷേത്രത്തില്‍ ചാര്‍ത്തി. വാദ്യഘോഷങ്ങളോടെ പത്തായപ്പുരയിലും കൊട്ടിലാക്കല്‍ ദേവസ്വം ഓഫിസിലും നെല്‍കതിര്‍ കെട്ടി. ഭക്തജനങ്ങള്‍ക്ക് കതിരുകള്‍ വിതരണം ചെയ്തു. നെല്‍കതിര്‍ വാങ്ങാന്‍ വന്‍ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്. ഇത്തവണ ഇല്ലംനിറയ്ക്കുള്ള കതിര്‍കറ്റകള്‍ കൊയ്തത് സംഗമേശ്വ ഭൂമിയായ കൊട്ടിലാക്കല്‍ പറമ്പില്‍ നിന്നാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.