ഇരിങ്ങാലക്കുട: ദശാബ്ദങ്ങളായ് കൂടൽമാണിക്യം ദേവസ്വം കച്ചേരി വളപ്പിൽ സ്ഥിതിചെയ്തിരുന്ന മുകുന്ദപുരം താലൂക്കിലെ മഴമാപിനി സിവിൽ സ്റ്റേഷനിലേക്ക് മാറ്റിസ്ഥാപിച്ചു. മഴയുടെ ലഭ്യത കൃത്യമായി അളന്നെടുക്കുന്ന ഉപകരണമാണ് മഴമാപിനി. കഴിഞ്ഞ ദിവസം ഇരിങ്ങാലക്കുടയിൽ പെയ്തത് 186.5 എം.എം റെക്കോഡ് മഴയാണ്. കുറച്ചു വർഷങ്ങളായി ആദ്യമായാണ് ഇത്ര മഴ ഒരു ദിവസം രേഖപ്പെടുത്തുന്നത്. ആദ്യകാലത്ത് താലൂക്ക് ഓഫിസ് പ്രവർത്തിച്ചിരുന്നത് കച്ചേരി പറമ്പിന് അടുത്തായതിനാലാണ് മഴമാപിനി ഇവിടെ സ്ഥാപിച്ചിരുന്നത്. കച്ചേരി വളപ്പ് കൂടൽമാണിക്യം ദേവസ്വത്തിന് വിട്ടുനൽകിയതിനാലാണ് യന്ത്രം മാറ്റിസ്ഥാപിച്ചത്. കച്ചേരിവളപ്പിലെ കോടതി കെട്ടിടത്തിന് മുന്നിൽ കമ്പി വേലിക്കുള്ളിൽ സ്ഥാപിച്ചിരിക്കുന്ന മഴ മാപിനിയുടെ സമീപത്ത് വൃക്ഷങ്ങളും മറ്റും വളർന്നു നിൽക്കുന്നതിനാൽ പലപ്പോഴും മഴയുടെ അളവ് കൃത്യമായി ലഭിക്കാറില്ല. ജില്ല ആസ്ഥാനങ്ങളിലേക്കും തിരുവനന്തപുരത്തെ ഇന്ത്യൻ മെറ്റീരിയോളജിക്കൽ വകുപ്പിലേക്കും ഇവിടെനിന്ന് ദിനം പ്രതി മഴയുടെ കണക്ക് അയക്കാറുണ്ട്. ഇതിനായി താലൂക്ക് ഓഫിസിൽ ഒരു ഒബ്സർവേറ്ററും ഒരു സബ് ഒബ്സർവേറ്ററും പ്രവർത്തിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.