ഇരിങ്ങാലക്കുടയിൽ ഗതാഗതം സ്​തംഭിച്ചു

ഇരിങ്ങാലക്കുട: കോന്തിപുലം ആനന്ദപുരം റോഡ്, മൂര്‍ക്കനാട് കാറളം റോഡ് എന്നിവിടങ്ങളിൽ ഗതാഗതം സ്തംഭിച്ചു. കരുവന്നൂര്‍ പുഴ നിറഞ്ഞു. ഇല്ലിക്കല്‍ ഡാമി​െൻറ പരിസരത്ത് എട്ടുമന പ്രദേശത്തേക്കുള്ള ബണ്ട് നിറഞ്ഞ് കവിഞ്ഞാണ് പുഴ ഒഴുകുന്നത്. ബണ്ട് സംരക്ഷിക്കാന്‍ ഊർജിത രക്ഷാപ്രവര്‍ത്തനം നടക്കുന്നുണ്ട്. മൂര്‍ക്കനാട് മിക്ക വീടുകളും വെള്ളത്തിലായി കുടുംബങ്ങള്‍ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറി. പടിയൂര്‍ വളവനങ്ങാടിയിലെ എല്‍.പി സ്‌കൂളില്‍ പ്രവര്‍ത്തിച്ചിരുന്ന ക്യാമ്പില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ക്യാമ്പ് സമീപത്തെ കല്യാണ ഹാളിലേക്ക് മാറ്റി. പടിയൂരില്‍ നിരവധി കുടുംബങ്ങളാണ് വെള്ളക്കെട്ടില്‍ കഴിയുന്നത്. ട്രെയിന്‍,വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.