ശൃംഗപുരം ഹയർ സെക്കൻഡറി സ്കൂളിൽ രണ്ടായിരത്തിലേറെ പേർ

മേത്തല: കൊടുങ്ങല്ലൂർ തീരദേശ മേഖലയില പ്രധാന ദുരിതാശ്വാസ ക്യാമ്പായ ശൃംഗപുരം ഹയർ സെക്കൻഡറി സ്കൂളിൽ രണ്ടായിരത്തിലേറെ ആളുകളുണ്ട്. മേത്തലയിലെ എൽത്തുരുത്ത്, കുന്നുംപുറം, ഉണ്ടേക്കടവ്, പാലിയംതുരുത്ത് തുടങ്ങിയ പുഴയോര പ്രദേശത്തെ 650 ഓളം കുടുംബങ്ങളാണ് ക്യാമ്പിലുള്ളത് കാഞ്ഞിരപ്പുഴയുടെ തീരങ്ങളായ പൊയ്യ, ആനാപ്പുഴ, കോട്ടപ്പുറം, കക്കമാടൻതുരുത്ത്, വി.പി.തുരുത്ത്, സത്താർ ഐലൻഡ്, പടന്ന, അഴീക്കോട്, തുടങ്ങിയ ഭാഗങ്ങളിലെ വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് പകുതിയിലേറെ കുടുംബങ്ങൾ ദുരിതാശ്വാസ ക്യാമ്പിലേക്കും, ബന്ധുവീടുകളിലേക്കും, സുഹൃത്തുക്കളുടെ വീടുകളിലേക്കും താമസം മാറ്റിക്കഴിഞ്ഞു.ഗതാഗതവും സ്തംഭിച്ചു. വ്യാപാര സ്ഥാപനങ്ങൾ അടഞ്ഞ് കിടക്കുകയാണ്. പുഴയോരത്ത് പത്ത് അടിയോളം ഉയരത്തിൽ വെള്ളം പൊങ്ങിയതായി ദൃക്സാക്ഷികൾ പറയുന്നു.ഇതോടെ പ്രദേശം കനത്ത വെള്ളപ്പൊക്ക ഭീഷണി നേരിടുകയാണ്. കോട്ടപ്പുറം കായലി​െൻറ ഇരുഭാഗത്തുള്ള തുരുത്തുകളും, സമീപ പ്രദേശങ്ങളും വെള്ളത്തി​െൻറ ശക്തമായ ഒഴുക്കിൽ അപകട സാധ്യതയിലാണ്. കോപ്പുറം സ​െൻറ് മൈക്കിൾസ് എൽ.പി സ്കൂൾ, ശൃംഗപുരം ഹയർ സെക്കൻഡറി സ്കൂൾ, വിദ്യാർഥിദായിനി സഭ സ്കൂൾ, മേത്തല കുന്നംകുളം യു.പി സ്കൂൾ, ബാലാനു ബോധിനി സ്കൂൾ, ചേരമാൻ ജുമാ മസ്ജിദ് മദ്റസ തുടങ്ങിയിടങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ട് .
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.