രേഖകളെടുക്കാനെത്തി; മരണം വരിഞ്ഞു മുറുക്കി

ചെറുതുരുത്തി: ദുരന്ത പ്രളയത്തിൽ മുങ്ങി ദേശമംഗലം പഞ്ചായത്തിലെ പള്ളം കൊറ്റമ്പത്തൂർ കോളനി. ഇവിടെ വീടുതകർന്ന് നാലുപേരാണ് മണ്ണിനടിയിലായത്. ..പുലർച്ചെ ആറോടെയാണ് സംഭവം. 32 വീടുകളുള്ള കൊറ്റമ്പത്തൂർ കോളനിയിൽ നാല് വീടുകളാണ് മണ്ണിനടിയിലായത്. വീടുകളിൽ സൂക്ഷിച്ച ആധാരമുൾപ്പെടെ രേഖകൾ എടുക്കാൻ ദുരിതാശ്വാസ ക്യാമ്പിൽനിന്ന് വ്യഴാഴ്ച രാവിലെ വീടുകളിലേക്ക് വന്ന പത്ത് യുവാക്കളിൽ അഞ്ചുപേരാണ് മണ്ണിടിച്ചിലിൽപെട്ടത്. സജീവ്(38), രഞ്ജിത്ത് (30), ഹരി നാരായണൻ (30), ശിവദാസൻ (32) എന്നിവരാണ് മണ്ണിനടിയിൽ കുടുങ്ങിയത്. സംഘത്തിലുണ്ടായിരുന്ന സുധാകരൻ (40) എന്നയാളെ ഒപ്പം ഉണ്ടായിരുന്നവർ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി. അപകട സാധ്യത മുൻനിർത്തി കൊറ്റമ്പത്തൂർ കോളനിയിലെ വീടുകളിൽനിന്ന് 108 പേരെ കഴിഞ്ഞ ദിവസം പള്ളം ഗവ. സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയിരുന്നു. ഈ ക്യാമ്പിൽനിന്നാണ് യുവാക്കൾ രേഖകൾ എടുക്കാനായി വീടുകളിലേക്ക് എത്തിയത്. മണ്ണിനടിയിൽപെട്ടവരെ പുറത്തെടുക്കാനായി ഫയർഫേഴ്സും നാട്ടുകാരും ശ്രമം തുടരുകയാണ്. യു.ആർ. പ്രദീപ് എം.എൽ.എ ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.പി.രാധാകൃഷ്ണൻ, ദേശമംഗലം പഞ്ചായത്ത് പ്രിസിഡൻറ് എം. മഞ്ജുള തുടങ്ങിയവർ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.