തൃശൂർ: മറ്റു ജില്ലകൾ പ്രളയക്കെടുതിയിൽ അകപ്പെട്ടപ്പോഴും രക്ഷപ്പെട്ട ജില്ല മൂന്നു ദിവസമായി പെയ്യുന്ന കനത്ത തീർത്തും ദുരിതത്തിലായി. വീടു വിെട്ടാഴിയാൻ മടിച്ചു നിന്നവർ കൺമുന്നിലെത്തിയ ദുരന്തം കണ്ട് പകച്ചു. കൈയിലൊതുങ്ങുന്ന സാധനങ്ങൾ മാത്രമെടുത്ത് വീടുപേക്ഷിച്ച് കണ്ണീരോടെയാണ് പലരും ക്യാമ്പുകളിലേക്ക് മാറിയത്. ബുധനാഴ്ച അർധരാത്രി കഴിഞ്ഞ് വടക്കാഞ്ചേരി പൂമലയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ രണ്ടു യുവാക്കൾ മരിച്ചു. വ്യാഴാഴ്ച രാവിലെ ദുരന്ത വാർത്തയെത്തിയതും വടക്കാഞ്ചേരി പ്രദേശത്തുനിന്നായിരുന്നു. തൃശൂർ-ഷൊർണൂർ സംസ്ഥാന പാതയോട് ചേർന്ന് കുറാഞ്ചേരിയിൽ ഉരുൾപൊട്ടലിൽ മരിച്ച പതിനൊന്ന് പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. 10 പേർക്ക് ഗുരുതര പരിക്കേറ്റു. നാലുപേരെ രക്ഷിച്ച് ആശുപത്രിയിലാക്കി. തിരച്ചിൽ തുടരുകയാണ്. ചെറുതുരുത്തി ദേശമംഗലം പള്ളം കൊറ്റമ്പത്തൂരിൽ ഉരുൾപൊട്ടി അഞ്ചുപേർ പേർ മണ്ണിനടിയിൽെപട്ടു. ഇതിൽ രണ്ടുപേരുടെ മൃതദേഹം കണ്ടെത്തി. വെറ്റിലപ്പാറയിൽ ഉരുൾപൊട്ടിയിട്ടുണ്ട്. വീട്ടമ്മ മരിച്ചതായാണ് വിവരം. തൃശൂർ-പാലക്കാട് ദേശീയപാതയിലെ കുതിരാനിൽ വാഹനങ്ങൾക്ക് മുകളിൽ മണ്ണിടിഞ്ഞു വീണ് തിരുവനന്തപുരം വെമ്പായം സ്വദേശി അനിൽകുമാർ മരിച്ചു. ടാക്സി ഡ്രൈവറായ അനിൽ കുമാർ ഒാടിച്ച കാർ ഉൾപ്പെടെ ആറ് വാഹനങ്ങൾക്കു മുകളിലേക്കാണ് മണ്ണിടിഞ്ഞത്. തൃശൂർ നഗരത്തിലെ കുറ്റൂരിൽ വീടിെൻറ മതിൽ ഇടിഞ്ഞു വീണ് വയോധികൻ പുതുക്കുളങ്ങര രാമദാസ് (71) മരിച്ചതാണ് മറ്റൊരു ദുരന്തം. വീടിൽ വെള്ളം കയറുന്നത് കണ്ട് പൂങ്കുന്നത്ത് ഒരു വീട്ടമ്മ ഹൃദയാഘാതം മൂലം മരിച്ചു. ചാലക്കുടി തുമ്പൂർമുഴിയിൽ കേരള വെറ്ററിനറി സർവകലാശാലയുടെ കെട്ടിടങ്ങളിലും വാഹനങ്ങളും അവിടെ ഉണ്ടായിരുന്ന കന്നുകാലികളും മലവെള്ളച്ചാപ്പിലിൽ ഒലിച്ചുപോയി. ഇടമലയാർ, ഇടുക്കി അണക്കെട്ടുകളുടെ ജലപ്രവാഹം വന്നു പതിക്കുന്ന ചാലക്കുടി വലിയ ആഘാതമാണ് അനുഭവിക്കുന്നത്. പലയിടത്തായി കുടുങ്ങിയവരെ രക്ഷിക്കാൻ ഹെലികോപ്റ്റർ ഇറങ്ങി. തൃശൂർ-ചാലക്കുടി റൂട്ടിൽ ട്രെയിൻ സർവീസ് തൽക്കാലം നിർത്തി. തൃശൂർ നഗരം വൻ വെള്ളക്കെട്ടിലാണ്. ഫ്ലാറ്റുകളിൽ ഉൾപ്പെടെ വെള്ളം കയറി. രണ്ട് സ്വകാര്യ ആശുപത്രികളിലെ കിടപ്പു രോഗികളെ മാറ്റേണ്ടി വന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.