പാവറട്ടി: കനത്ത മഴയിൽ പ്രദേശത്തെ എല്ലാ മേഖലയും സ്തംഭിച്ചു. മുല്ലശ്ശേരി വെങ്കിടങ്ങ്, എളവള്ളി പാവറട്ടി പഞ്ചായത്തുകളിലെ മുഴുവൻ റോഡുകളും വെള്ളത്തിനടിയിലാണ്. മുല്ലശ്ശേരിയിൽ നാലും പാവറട്ടിയിൽ രണ്ടും വെങ്കിടങ്ങിൽ രണ്ടും ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. മിക്കയിടങ്ങളിലും വൈദ്യുതി നിലച്ചു. ബാങ്കുകളുടെ പ്രവർത്തനം ഭാഗികമായിരുന്നു. കടകമ്പോളങ്ങളും മിക്കതും തുറന്നില്ല. ഗുരുവായൂർ ചാവക്കാട് -പാവറട്ടി പറപ്പൂർ വഴിയുള്ള ബസ് സർവിസ് നിലച്ചു. കോഴിതോട്, കനാൽ എന്നിവ നിറഞ്ഞ് സമീപത്തെ 150 ഓളം വീടുകളിൽ വെള്ളം കയറി. എളവള്ളി പഞ്ചായത്തിലെ ചികാട്ടുകര, കണിയാംതുരുത്ത്, പണ്ടാറ കാട്, വാക കാക്കതുരുത്ത്, കോക്കൂർ, മുല്ലശേരി പഞ്ചായത്തിലെ മധുക്കര, തിരുനെല്ലൂർ, വെങ്കിടങ്ങ് പഞ്ചായത്തിലെ തണ്ണീർ കായൽ എന്നിവ ഒറ്റപ്പെട്ടു. കാക്കശേരിയിലും പാവറട്ടിയിലും ചുക്കു ബസാറും വീടുകൾ തകർന്ന് വീണു. ആളപായമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.