വനയോര മേഖലയില്‍ വന്‍നാശം. രണ്ട് വീടുകള്‍ ഒലിച്ച് പോയി. ഓണം പച്ചക്കറി,നേന്ത്രവാഴകളും വെള്ളക്കെട്ടില്‍

ഒല്ലൂര്‍: കനത്ത മഴയെതുടര്‍ന്ന് പുത്തൂര്‍ വനമേഖലയില്‍ വന്‍ നാശം. വെട്ടുകാട് എട്ടാംകല്ലില്‍ ബണ്ട് പൊട്ടി രണ്ട് വീടുകള്‍ ഒലിച്ച് പോയി ആര്‍ക്കും അപകടം ഇല്ല. മാന്ദാമംഗലം, വെട്ടുക്കാട്, ചേരുംകുഴി, പുത്തന്‍കാട്. എന്നിവടങ്ങളിലെ പച്ചക്കറി കൃഷിയും നേന്ത്രവാഴകളും മുങ്ങി. പത്ത് വീടുകളിൽ മണ്ണിടിഞ്ഞ് നാശമുണ്ട്. മഴയെ തുടര്‍ന്ന് കൈന്നൂര്‍ പുഴമ്പള്ളം മേഖലയില്‍ പുത്തൂര്‍ പുഴ കരകവിഞ്ഞ് ഒഴുകിയതോടെ വീടിന് മുകളില്‍ നിരവധിപേര്‍ കുടുങ്ങി. ഇവരെ ബോട്ടിൽ രക്ഷപ്പെടുത്തി. പുത്തൂരില്‍ പത്തിടങ്ങളിൽ ദുരിതാശ്വസ ക്യാമ്പുകള്‍ തുറന്നു. ഒല്ലൂര്‍ കോർപറേഷന്‍ 29 ാം ഡിവിഷനില്‍ സ്വതി നഗര്‍, ഗാന്ധിനഗര്‍, നീരേലിപാടം ഭാഗത്ത് അർധരാത്രിമുതല്‍ വെള്ളം കയറാന്‍ തുടങ്ങിയതോടെ രാത്രി നിരവധിപേര്‍ ബന്ധുവീടുകളിലേക്ക് മാറി. മറ്റുള്ളവരെ പനംകുറ്റിച്ചിറ ഗവ.യു.പി സ്‌കൂളിേലക്ക് മാറ്റി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.