കൊടുങ്ങല്ലൂർ

: പ്രളയക്കെടുതി തീരദേശമേഖലയിലെ ഗതാഗതത്തെയും ബാധിച്ചു. വാഹന ഗതാഗതവും യാത്രക്കാരും കുറവായിരുന്നു. പലപ്പോഴും റോഡ് വിജനമായി. എറണാകും-ഗുരുവായൂർ ബസ് സർവിസ് നിർത്തി. എറണാകുളം ജില്ലയിലെ മൂത്തകുന്നം മുതൽ മുനമ്പം കവല വരെ ബസ് പോകാൻ കഴിയാത്ത സാഹചര്യമുള്ളതിനാലാണ് സർവിസ് നിർത്തിയതെന്ന് ജീവനക്കാർ പറഞ്ഞു. പറവൂരിൽ നിന്ന് കൊടുങ്ങല്ലൂരിലേക്കുള്ള ഒാർഡിനറി സർവിസും നിർത്തി. കെ.എസ്.ആർ.ടി.സി സർവിസ് -ഗുരുവായൂർ റൂട്ടിൽ മാത്രമാണുള്ളത്. യാത്രക്കാർ കുറവായതിനാൽ സ്വകാര്യ ബസുകളിൽ പലതും ഒാടുന്നില്ലെന്നും പറയുന്നു. ഉൾപ്രദേശങ്ങളിലെ റോഡുകൾ വെള്ളത്തിലായതും ഗതാഗാത തടസ്സം സൃഷ്ടിച്ചു. അഞ്ചപ്പാലം അഴീേക്കാട് റൂട്ടിൽ മരപ്പാലം മുതൽ റോഡ് പൊളിഞ്ഞിടങ്ങളിൽ വെളളം പൊങ്ങിയതിനാൽ ഗതാഗതം നിരോധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.