എരുമപ്പെട്ടി: പുഴ കരകവിഞ്ഞ് ഒഴുകി നിരവധി വീടുകൾ വെള്ളം കയറിയതിനാൽ എരുമപ്പെട്ടി ഒറ്റപ്പെട്ടു. റോഡുകളിൽ വെള്ളം കയറി വാഹന ഗതാഗതം പൂർണമായും നിലച്ചു. ഭൂരിഭാഗം വ്യാപാര സ്ഥാപനങ്ങളും തുറന്നു പ്രവർത്തിച്ചില്ല. എരുമപ്പെട്ടി ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പിൽ നിരവധി സംഘടനകൾ സഹായഹസ്തവുമായി എത്തി. വ്യാഴാഴ്ച എരുമപ്പെട്ടി ഗവ.ആശുപത്രി രാവിലെ തുറന്നുപ്രവർത്തിക്കാത്തതിൽ നാട്ടുകാർ പ്രതിഷേധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.