കുന്നംകുളം: യൂനിയൻ ബാങ്കിെൻറ കുന്നംകുളം ശാഖയിൽ തീപിടിത്തം. വ്യാഴാഴ്ച രാവിലെ ഏഴോടെയാണ് ഗുരുവായൂർ റോഡിലെ ബാങ്കിൽ തീ പടർന്നത്. സമീപത്തെ പെട്രോൾ പമ്പിലെ ജീവനക്കാരാണ് പുക ഉയരുന്നത് ആദ്യം കണ്ടത്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തതിന് കാരണം. ബാങ്കിലെ ഫയർ ആൻഡ് സേഫ്റ്റി സംവിധാനം പ്രവർത്തനരഹിതമായതിനാൽ സഹായമായി സമീപത്തെ റോയൽ ആശുപത്രി, പെട്രോൾ പമ്പ് എന്നിവിടങ്ങളിലെ ഫയർസേഫ്റ്റി ഉപകരണങ്ങൾ ഉപയോഗപ്പെടുത്തി. ഷട്ടറിെൻറ പൂട്ട് തകർത്ത് ഗ്ലാസ് തകർത്താണ് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ അകത്ത് കടന്ന് രക്ഷാപ്രവർത്തനം നടത്തിയത്.കമ്പ്യൂട്ടർ, ഇൻറർനെറ്റ് മോഡം ഉൾപ്പെടെ അഗ്നിക്കിരയായി -വിവരമറിഞ്ഞ് പൊലീസും സ്ഥലത്തെത്തിയിരുന്നു. കൺട്രോൾ റൂം കുന്നംകുളം: നഗരസഭ പരിധിയിലെ മഴക്കാലകെടുതികള്‍ നേരിടുന്നതിനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും നഗരസഭ ഓഫിസില്‍ തുറന്നു പ്രവർത്തിക്കുന്ന കണ്‍ട്രോള്‍ റൂം 24 മണിക്കൂറും പ്രവർത്തനസജ്ജമാണ് .ഫോണ്‍ നമ്പര്‍ 04885 - 225711, 9495922221, 9544961406, 9544747188, 9745799210.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.