പ്രളയം: എഴുത്തുകാർ സഹായിക്കണം -സാഹിത്യ അക്കാദമി

തൃശൂർ: കേരളം ഇന്നോളം കണ്ടിട്ടില്ലാത്ത പ്രളയക്കെടുതിയിൽപെട്ട് വിവരണാതീതമായ ദുരിതം അനുഭവിക്കുന്ന ജനങ്ങളെ സഹായിക്കാൻ സംസ്ഥാനത്തെ എഴുത്തുകാരും സാംസ്കാരിക പ്രവർത്തകരും സഹായങ്ങൾ ഉണ്ടാകണമെന്ന് സാഹിത്യ അക്കാദമി പ്രസിഡൻറ ് വൈശാഖനും സെക്രട്ടറി ഡോ.കെ.പി. മോഹനനും അഭ്യർഥിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് ആകാവുന്ന രീതിയിൽ ധനസഹായം ചെയ്യണമെന്നും ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് സഹായം എത്തിക്കണമെന്നും അക്കാദമി അഭ്യർഥിച്ചു. പ്രസിഡൻറ് ഒരു മാസത്തെ ഓണറേറിയവും സെക്രട്ടറിയും ജീവനക്കാരും രണ്ടു ദിവസത്തെ വേതനവും ദുരിതാശ്വാസനിധിയിൽ നൽകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.