പാലിയേക്കര ടോൾപിരിവ് നിർത്തണമെന്നാവശ്യപ്പെട്ട് കലക്ടർക്ക് നിവേദനം

തൃപ്രയാർ: പാലിയേക്കര ടോൾ പിരിവ് നിർത്തണമെന്നാവശ്യപ്പെട്ട് റവല്യൂഷണറി യൂത്ത് ജില്ല കമ്മിറ്റി കലക്ടർക്ക് നിവേദനം നൽകി. ടോള്‍ പിരിവ് 2011 ഡിസംബര്‍ നാലിന് ആരംഭിക്കുമെന്നറിഞ്ഞേപ്പാള്‍ മുതല്‍ ആ പ്രദേശത്ത് ജനകീയ സമരം ഉയര്‍ന്നു. റോഡി​െൻറ മുഴുവന്‍ പണികളും ടോള്‍ പിരിക്കുന്ന സമയത്ത് പൂര്‍ത്തീകരിച്ചിട്ടുണ്ടായിരുന്നില്ല. അഞ്ച് വര്‍ഷം പിന്നിട്ടപ്പോള്‍ മണ്ണുത്തി-അങ്കമാലി റോഡി​െൻറ പലപ്രദേശങ്ങളിലും അപകടകരമായി കുണ്ടും കുഴിയുമാണ്. 120 ദിവസത്തെ താല്‍ക്കാലിക അനുമതിയാണ് ടോൾ പിരിക്കാൻ നല്‍കിയതെന്ന് ഇവർ നിവേദനത്തിൽ ചൂണ്ടിക്കാട്ടി. ആ കാലാവധി 2012 ഏപ്രില്‍ നാലിന് തീര്‍ന്നു. അതിന് ശേഷമാണ് സര്‍ക്കാറുകള്‍ നിയമവിരുദ്ധമായ ടോള്‍ പിരിവ് കേന്ദ്രത്തിന് എല്ലാവിധ അനുമതിയും നൽകിയത്. കലക്ടര്‍ ഈ വിഷയത്തില്‍ ഇടപെട്ട് പരിശോധന നടത്തണമെന്നും. നിയമവിരുദ്ധമായാണ് ടോള്‍ പിരിവ് നടക്കുന്നതെങ്കില്‍ ഇത് അവസാനിപ്പിക്കണമെന്നും റവല്യൂഷണറി യൂത്ത് കോഓഡിനേറ്റര്‍ എന്‍.എ. സഫീര്‍ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.