ഇരിങ്ങാലക്കുട: കേരള സംഗീത നാടക അക്കാദമി 'കഥകളി സാദരം' കഥാപ്രസംഗ മഹോത്സവം നൂറ്റൊന്നംഗസഭ ഇരിങ്ങാലക്കുടയുടെ സഹകരണത്തോടെ 11 മുതൽ 15 വരെ കാരുകുളങ്ങര നൈവേദ്യം ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കും. കേരളത്തിലെ പ്രഗൽഭരായ കഥാപ്രസംഗ കലാകാരൻമാർ പങ്കെടുക്കുന്ന പരിപാടി പ്രഫ. കെ.യു. അരുണൻ എം.എൽ.എ ഉദ്‌ഘാടനം ചെയ്യും. തിരുവനന്തപുരം, ഇരിങ്ങാലക്കുട, കണ്ണൂർ എന്നിവിടങ്ങളിലായി 27 കഥാപ്രസംഗങ്ങളാണ് അവതരിപ്പിക്കുന്നത്. 11ന് 6.30ന് ഹർഷകുമാർ അവതരിപ്പിക്കുന്ന 'കാട്ടുകടന്നൽ', 12ന് വൈകിട്ട് ആറിന് നീനു രാജീവിെൻറ കണ്ണകി, 6.30ന് എം.ആർ. പയ്യട്ടം അവതരിപ്പിക്കുന്ന 'ആടുജീവിതം', 13ന് ആറിന് ലക്ഷ്മി ഗോപാൽപിള്ളയുടെ 'ഒരു ശപഥത്തിെൻറ മാറ്റൊലി', 6.30ന് മൈലം സിസ്്റ്റേഴ്സിെൻറ 'പെരിയാറിെൻറ തീരം', 14ന് ആറിന് അനുവൃത സൂരജിെൻറ 'നേത്രി എന്ന പെൺകുട്ടി' , 6.30 ന് പുളിമാത്ത് ശ്രീകുമാറിെൻറ 'യക്ഷി', 15ന് ആറിന് അഭിരാമി ബിജുവിെൻറ 'അരങ്ങിലെ നക്ഷത്രം', 6.30 ന് ചിറക്കര സലിംകുമാറിെൻറ 'ചാൾസിെൻറ പ്രതിമ' എന്നിവയാണ് കഥാപ്രസംഗങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.