മാള: കാടുകുറ്റി പഞ്ചായത്ത് വൈന്തല ഓക്സ്ബോ തടാകം നാശിത്തിലേക്കൊഴുകുന്നു. സംരക്ഷണമില്ലാത്തതോടെ നിറയെ ചണ്ടി നിറഞ്ഞതിന് പുറമെ വ്യാപക കൈയേറ്റമാണ് ഇതിെൻറ കരകളിൽ നടക്കുന്നത്. വിനോദ സഞ്ചാര വികസനത്തിന് സാധ്യത കണ്ടെത്തിയ തടാകമാണ് ആരും തിരിഞ്ഞ് നോക്കാനില്ലാതെ നശിക്കുന്നത്. നേരത്തേ താലൂക്ക് സർവേയറുടെ നേതൃത്വത്തിൽ അളന്ന് തിട്ടപ്പെടുത്തിയിരുന്നു. കൈയേറ്റങ്ങൾ ഒഴിപ്പിച്ച് തടാകത്തിെൻറ സ്വാഭാവികത നിലനിർത്താനുള്ള പ്രവർത്തനങ്ങളാണ് ആദ്യ ഘട്ടത്തിൽ അധികൃതർ നടപ്പാക്കാൻ ഉദ്ദേശിച്ചത്. കാടുകുറ്റി പഞ്ചായത്തിലെ വൈന്തലയിൽ നാല് ഏക്കർ വിസ്തൃതിയുള്ള ശുദ്ധജല തടാകം അപൂർവ ഇനം മത്സ്യ സമ്പത്തിേൻറയും ജലജീവികളുടേയും സങ്കേതമാണ്. ചാലക്കുടി പുഴയിൽനിന്ന് തൂമുറി തോട് വഴിയാണ് ഈ തടാകത്തിലേക്ക് വെള്ളമെത്തുന്നത്. കൊണ്ടൊഴിഞ്ഞാൽ തോടുവഴി തടാകം വീണ്ടും ചാലക്കുടി പുഴയുമായി സന്ധിക്കുന്നതിനാൽ എല്ലാ കാലത്തും ജലസമൃദ്ധമാണ്. 1998ൽ ജൈവ വൈവിദ്യ പഠന വിദഗ്ധർ തടാകത്തിെൻറ പ്രത്യേകതകളെ കുറിച്ച് പഠനം നടത്തിയിരുന്നു. പിന്നീട് കഴിഞ്ഞ സർക്കാറിെൻറ കാലത്താണ് തടാക സംരക്ഷണത്തിന് ശ്രമം നടത്തിയത്. തുടർന്ന് കേന്ദ്ര, സംസ്ഥാന ജൈവ വൈവിദ്യ ബോർഡ് പ്രതിനിധികൾ തടാകം സന്ദർശനം നടത്തി. എന്നാൽ തുടർ നടപടികൾ ഉണ്ടായില്ല. തടാകത്തിൽ അടിഞ്ഞ് കൂടിയ ചളിയും ചണ്ടിയും നീക്കണമെന്ന ആവശ്യവും നടപ്പിലായിട്ടില്ല. തടാകത്തിന് ചുറ്റും നടപ്പാത ഒരുക്കി സന്ദർശകർക്ക് ജൈവ വൈവിദ്യങ്ങളുടെ സങ്കേതങ്ങളെ അടുത്തറിയാൻ അവസരമൊരുക്കണമെന്ന് ആവശ്യമുണ്ട്. വിനോദ സഞ്ചാര കേന്ദ്രമായി പ്രദേശത്തെ മാറ്റണമെന്ന ആവശ്യവും പരിഗണിക്കപെട്ടിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.