റുഖിയയും മക്കളും ഇനി സുരക്ഷിതത്വത്തിെൻറ തണലിൽ

കയ്പമംഗലം: ഭര്‍ത്താവ് ഉപേക്ഷിച്ച വീട്ടമ്മക്കും രണ്ടു പെണ്‍കുട്ടികള്‍ക്കും സുമനസ്സുകളുടെ കാരുണ്യത്തില്‍ വീട്. ചളിങ്ങാട് സ്വദേശി മതിലകത്ത് വീട്ടിൽ റുഖിയക്കും മക്കള്‍ക്കുമാണ് നാല് സ​െൻറ് ഭൂമിയും വീടും സംഘടിപ്പിച്ച് നല്‍കിയത്. ഇവരുടെ ഇളയ മകള്‍ രണ്ടു വയസ്സു മുതല്‍ വൃക്ക രോഗിയാണ്. റുഖിയയാകട്ടെ മാനസിക അസ്വസ്ഥതക്ക് ചികിത്സയിലുമാണ്. എട്ടിലും രണ്ടിലും പഠിക്കുന്ന രണ്ടു പെണ്‍കുട്ടികളുമായി വാടക വീട്ടിലാണ് ഇവര്‍ കഴിഞ്ഞിരുന്നത്. മകളുടെയും ത​െൻറയും ചികിത്സക്കും നിത്യ വൃത്തിക്കും പണമില്ലാത്ത അവസ്ഥയിലായിരുന്നു ഇവര്‍. ഇവരുടെ പുനരധിവാസത്തിനും ചികിത്സക്കുമായി ഇ.ടി. ടൈസൺ എം.എല്‍.എയും കയ്പമംഗലം പഞ്ചായത്ത് പ്രസിഡൻറ് ടി.വി. സുരേഷ്ബാബുവും മുന്നിട്ടിറങ്ങി സഹായ സമിതി രൂപവത്കരിച്ചിരുന്നു. ഇതോടൊപ്പം സാമൂഹിക മാധ്യമങ്ങളിലും സഹായ അഭ്യർഥന നടത്തി. ഇതോടെ ഇവരെ സഹായിക്കാൻ നിരവധിപേരെത്തി. റുഖിയക്കും മകള്‍ക്കുമുള്ള ചികിത്സ ചെലവിനുള്ള ആദ്യ ഗഡുവായി പത്ത് ലക്ഷം രൂപയുടെ രേഖകളും വീടി​െൻറ താക്കോലും ഇ.ടി. ടൈസൺ എം.എൽ.എ കൈമാറി. കയ്പമംഗലം പഞ്ചായത്ത് പ്രസിഡൻറ് സുരേഷ് ബാബു, വാർഡ് അംഗം സിന്ധു, കെ.എം. സൈഫുദ്ദീൻ, ഷെബീർ ഇബ്രാഹിം, പി.കെ. അബൂബക്കർ, എന്നിവര്‍ സന്നിഹിതരായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.