കൊടകര: എസ്.എസ്.എഫ് തൃശൂര്‍ ഡിവിഷന്‍ 25ാമത് . 23 യൂനിറ്റുകളില്‍ നിന്നായി മൂന്ന് സെക്ടറുകളിലെ 200 വിദ്യാർഥികള്‍ നൂറില്‍പരം മത്സരങ്ങളില്‍ മാറ്റുരച്ചു. സമാപനം ചാലക്കുടി എം.എൽ.എ ബി.ഡി. ദേവസി ഉദ്ഘാടനം ചെയ്തു. എസ്.എസ്.എഫ് ജില്ല പ്രസിഡൻറ് കെ.ബി. ബശീര്‍ മുസ്ലിയാര്‍ സന്ദേശ പ്രഭാഷണം നടത്തി. തൃശൂര്‍ സെക്ടര്‍ ഒന്നാമതും പാലപ്പിള്ളി സെക്ടര്‍ രണ്ടാം സ്ഥാനവും കോടാലി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ട്രോഫി സയ്യിദ് പി.എം.എസ്. തങ്ങള്‍ ബ്രാലം നല്‍കി. എസ്.എസ്.എഫ് ജില്ല സെക്രട്ടറിമാരായ അമീര്‍ വെള്ളികുളങ്ങര, ഷെനീബ് മുല്ലക്കര, എസ്.വൈ.എസ് തൃശൂര്‍ സോണ്‍ സെക്രട്ടറി ശിഹാബ് നിസാമി, പാലപ്പിള്ളി റേഞ്ച് പ്രസിഡൻറ് ജബ്ബാര്‍ ബാഖവി, സെക്രട്ടറി ഹൈദര്‍ അല്‍ ഹസനി, പ്രവീണ്‍ മാസ്റ്റര്‍ മൂന്ന്മുറി എന്നിവര്‍ സംബന്ധിച്ചു. എസ്.എസ്.എഫ് തൃശൂര്‍ ഡിവിഷന്‍ സെക്രട്ടറി കെ.എ. റിയാസ് സ്വാഗതവും സുഫൈര്‍ കാളത്തോട് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.