അപൂർവരോഗം ബാധിച്ച ഗൃഹനാഥന്‍ കാരുണ്യം തേടുന്നു

ഇരിങ്ങാലക്കുട: അപൂർവരോഗം ബാധിച്ച് ശരീരം തളര്‍ന്ന പുല്ലൂര്‍ ആനുരുളി സ്വദേശി ചേന്നത്ത് വീട്ടില്‍ സിദ്ധാർഥന്‍ (56) സുമനസ്സുകളുടെ കാരുണ്യം തേടുന്നു. ഞരമ്പിനെ ബാധിക്കുന്ന ജി.ബി.എസ് രോഗം മൂലം സിദ്ധാർഥന്‍ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. 5000 രൂപ മുതല്‍ 7500 രൂപ വരെ ചെലവുള്ള ഐ.പി.ഐ.ജി എന്ന ഇഞ്ചക്ഷന്‍ 40 എണ്ണം എടുക്കണമെന്നാണ് ഡോക്ടറുടെ നിര്‍ദേശം. സിദ്ധാർഥ‍​െൻറ വരുമാനംകൊണ്ട് ജീവിതം കഴിച്ചുകൂട്ടിയിരുന്ന ഭാര്യ തങ്കമണിയും രണ്ട് പെണ്‍മക്കളും അടങ്ങുന്ന കുടുംബം തീർത്തും ലക്ഷങ്ങൾ വരുന്ന ചികിത്സക്കായി പണം കണ്ടെത്താനാകാതെ ബുദ്ധിമുട്ടിലാണ്. മുരിയാട് പഞ്ചായത്ത് പ്രസിഡൻറ് സരളവിക്രമന്‍ രക്ഷാധികാരിയായും വാർഡംഗം കെ.പി. പ്രശാന്ത് ചെയര്‍മാനുമായ ചികിത്സ സഹായ കമ്മിറ്റി രൂപവത്കരിച്ച് പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. പുല്ലൂര്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക് ശാഖയില്‍ അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് ന മ്പര്‍: 0877053000000754, ഐ.എഫ്.എസ്.സി.കോഡ്: SIBL0000877. ചികിത്സ സഹായ കമ്മിറ്റി ചെയര്‍മാന്‍ കെ.പി. പ്രശാന്ത്. ഫോണ്‍-9072282305.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.