ചെറുതുരുത്തി: ദേശമംഗലം ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ കോമ്പൗണ്ടിലും പുറത്തുമായി തെരുവുനായ്ക്കൾ ചത്ത നിലയിൽ. ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് നടത്തിയ തിരച്ചിലിൽ വിദ്യാർഥികളാണ് ആറ് നായ്ക്കൾ ചത്തു കിടക്കുന്നത് കണ്ടത്. പാചകശാലയ്ക്ക് സമീപം, വെള്ളടാങ്കിന് സമീപവുമായിട്ടായിരുന്നു ഇവ കിടന്നിരുന്നത്. പി.ടി.എ ഭാരവാഹികളും അധ്യാപകരും നടത്തിയ തിരച്ചിലിൽ ഒരു മരപ്പട്ടിയും ചത്ത നിലയിൽ കണ്ടെത്തി. സംഭവത്തിന് പിന്നിൽ ദുരൂഹതയുള്ളതായി ആരോപണമുണ്ട്. പൊലീസിനേയും ആരോഗ്യവകുപ്പിനേയും വിവരമറിയിച്ചിട്ടുണ്ടെന്ന് പി.ടി.എ പ്രസിഡൻറ് സി.കെ. പ്രഭാകരൻ, എസ്.എം.സി ചെയർമാൻ പി.എ.എം അഷറഫ്, ഗോപാലകൃഷ്ണൻ എന്നിവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.