തൃശൂർ: ബുദ്ധിപരമായ പരിമിതികൾ മൂലം പാർശ്വതെ്കരിക്കപ്പെടുന്നവരേയും അവരുടെ രക്ഷിതാക്കളെയും മുഖ്യധാരയിലേക്ക് നയിക്കുന്നതിനായി രൂപം നൽകിയ അഡാപ്റ്റ് സൊസൈറ്റിയുടെ മൂന്നാം വാർഷികം 'സ്പർശം' ഒമ്പതിന് ചേർപ്പ് പഞ്ചായത്ത് ഹാളിൽ നടക്കും. പെരുവനം കുട്ടൻ മാരാർ ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന സമ്മേളനത്തിന് ശേഷം വല്ലച്ചിറ ഹോളി ഫാമിലി സ്പെഷൽ സ്കൂളിലെ കുട്ടികളുടെ കലാപരിപാടികളും കരകൗശല ഉൽപന്നങ്ങളുടെ വിപണനവും ഉണ്ടായിരിക്കും. രൂപം നൽകി മൂന്ന് വർഷത്തിനകം വിദഗ്ധ പരിശീലകരുടേയും അധ്യാപകരുടേയും സഹകരണത്തോടെ ജ്യോതിസ്, വഴിവെളിച്ചം, സ്നേഹപൂർവം, സ്പന്ദനം എന്നിങ്ങനെ ഭിന്നശേഷിക്കാരുടെ പ്രശ്നങ്ങളെക്കുറിച്ച് രക്ഷിതാക്കൾക്ക് മനസ്സിലാക്കാനും പൊതുജനങ്ങൾക്ക് മനസ്സിലാക്കി കൊടുക്കാനും ഉദ്ദേശിച്ചുള്ള നിരവധി അവബോധ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. അഡാപ്റ്റ് സെക്രട്ടറി പന്തളം എൻ.സജിത് കുമാർ, പ്രസിഡൻറ് എ.വി. സണ്ണി, വൈസ് പ്രസിഡൻറ് ജോയ്സി ജോസ്, എ.എം. വക്കച്ചൻ, എം.എ. അനൂപ് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.