ചാവക്കാട്: വിദ്യാഭ്യാസ പ്രവർത്തനങ്ങളിലൂടെ സാമൂഹിക പുരോഗതി സാധ്യമാക്കുകയെന്ന ലക്ഷ്യവുമായി എസ്.കെ.എസ്.എസ്.എഫ് 'ട്രെൻഡ്' ജില്ല സമിതി പുതിയ പദ്ധതികൾ ആവിഷ്കരിച്ചു. യൂനിറ്റ് തലങ്ങളിൽ സംഘടിപ്പിക്കുന്ന ലീപ്പ് (ലേൺ ഇഫക്ടിവ് ആൻഡ് പ്രോഗ്രസീവ്) വിദ്യാഭ്യാസ ശാക്തീകരണ ക്യാമ്പുകളുടെ ഉദ്ഘാടനം തിരുവത്ര വാദിനൂർ കാമ്പസിൽ ജില്ല അധ്യക്ഷൻ മഹ്‌റൂഫ് വാഫി ഉദ്ഘാടനം ചെയ്തു. ട്രെൻഡ് ജില്ല ചെയർമാൻ അബ്ദുൽ അഹദ് വാഫി അധ്യക്ഷത വഹിച്ചു. അബ്ദുറഹ്മാൻ മരുതൂർ ക്ലാസ് നയിച്ചു. ഷഫീഖ് റഹ്മാനി പദ്ധതി രൂപരേഖ അവതരിപ്പിച്ചു. നാസർ ഫൈസി തിരുവത്ര, അൻസിൽ പുതിയകാവ്, ഷബീർ അകലാട്, ജംഷീദ്, ഹുസയിൻ അകലാട്, ജൗഹർ മുനവർ നഗർ, സലാം കുന്നത്ത് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.