കല്ലേറ്റുങ്കര നിപ്​മറിനെ ഗവേഷണകേന്ദ്രമാക്കും -മന്ത്രി കെ.കെ. ശൈലജ

കല്ലേറ്റുങ്കര: ഭിന്നശേഷിക്കാര്‍, വയോജനങ്ങള്‍, ട്രാന്‍സ്‌ജെൻഡേഴ്സ് എന്നീ വിഭാഗങ്ങള്‍ക്കായി സര്‍ക്കാര്‍ തുടക്കം മുതൽ പ്രത്യേക പരിഗണന നല്‍കുന്നുണ്ടെന്നും ഇവർക്കായി വിവിധ പദ്ധതികള്‍ ആവിഷ്‌ക്കരിച്ചിട്ടുണ്ടെന്നും മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. ആരോഗ്യ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കല്ലേറ്റുങ്കരയിലെ നാഷനന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആൻഡ് റീഹാബിലിറ്റേഷന്‍ സ​െൻററില്‍ (നിപ്മർ) വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിപ്മറിനെ ഭാവിയില്‍ ആധുനിക സൗകര്യങ്ങളോടുകൂടിയ ഗവേഷണ കേന്ദ്രമാക്കുമെന്നും മന്ത്രി പറഞ്ഞു. സെന്‍സറി ഗാര്‍ഡന്‍, റീജനല്‍ ഓട്ടിസം റിഹാബിലിറ്റേഷന്‍ ആൻഡ് റിസര്‍ച് സ​െൻറര്‍, ഹൈഡ്രോ തെറപ്പി യൂനിറ്റ് ശിലാസ്ഥാപനം, പുതുതായി ആരംഭിക്കുന്ന ഒക്യുപേഷനൽ തെറപ്പി വിഭാഗത്തി​െൻറയും ലൈബ്രറിയുടെയും ഉദ്ഘാടനം എന്നിവ മന്ത്രി നിർവഹിച്ചു. കെ.യു. അരുണന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. നിപ്മര്‍ എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അഷീന്‍, ജില്ല പഞ്ചായത്ത് പ്രസിഡൻറ് മേരി തോമസ്, ആളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സന്ധ്യ നൈസന്‍, ജില്ല പഞ്ചായത്തംഗം കാതറിൻ പോള്‍, തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. എം.എ. ആന്‍ഡ്രൂസ്, ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ.ആർ. ബേബി ലക്ഷ്മി, ത്രിതല പഞ്ചായത്ത് പ്രതിനിധികളായ ഷൈനി സാേൻറാ, എ.കെ. ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. സാമൂഹ്യ നീതിവകുപ്പ് സ്‌പെഷല്‍ സെക്രട്ടറി ബിജു പ്രഭാകര്‍ സ്വാഗതവും നിപ്മര്‍ ജോ. ഡയറക്ടര്‍ സി. ചന്ദ്രബാബു നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.