നിലം തരിശിട്ടവർക്ക്​ നോട്ടീസ്​ നൽകണം -കൃഷി മന്ത്രി

തൃശൂർ: തരിശ് രഹിത തൃശൂര്‍ സംയോജിത പദ്ധതിയുടെ ഭാഗമായി നെല്‍വയല്‍ നികത്തല്‍ നിയമത്തിലെ പുതിയ ഭേദഗതിയനുസരിച്ച് തരിശ് നിലങ്ങളുടെ ഉടമകൾക്ക് കൃഷിയിറക്കണമെന്നാവശ്യപ്പെട്ട് അടിയന്തരമായി നോട്ടീസ് നല്‍കണമെന്ന് കൃഷി മന്ത്രി വി.എസ്. സുനില്‍കുമാര്‍ നിർദേശം നൽകി. അടുത്ത വർഷത്തേക്ക് നിയമപരമായി തരിശുഭൂമി കൃഷിക്ക് ഉപയുക്തമാക്കാനാണ് ഈ നടപടിയെന്നും അദ്ദേഹം പറഞ്ഞു. 'ജലരക്ഷ ജീവരക്ഷ' സംയോജിത പദ്ധതിക്ക് ജില്ലയുടെ പദ്ധതിയെന്ന നിലയില്‍ ബന്ധപ്പെട്ട വകുപ്പുകൾ മുന്‍ഗണന നല്‍കണമെന്നും മന്ത്രി നിര്‍ദേശിച്ചു. ജില്ല സംയോജിത പദ്ധതി അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കലക്ടര്‍ ടി.വി. അനുപമ, ജില്ല പഞ്ചായത്ത് വികസന സ്ഥിരം സമിതി ചെയര്‍പേഴ്‌സൻ ജെന്നി ജോസഫ്, പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ എല്‍. ജയശ്രീ, ജില്ല ആസൂത്രണ ഓഫിസര്‍ ഡോ. എ. സുരേഷ്‌കുമാര്‍, ജില്ല മണ്ണ് സംരക്ഷണ ഓഫിസര്‍ പി.ഡി. സിന്ധു തുടങ്ങിയവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.