കൗൺസിലറുടെ രാജി ആവശ്യപ്പെട്ട്​ കോർപറേഷനിലേക്ക്​ മാർച്ച്​

തൃശൂർ: വ്യാജരേഖ ചമച്ച കേസിൽ അറസ്റ്റിലായ കോർപറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി. സുകുമാരനും അഴിമതിക്ക് കൂട്ടുനിന്ന മേയറും രാജിവെക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് തൃശൂർ നിയോജകമണ്ഡലം കമ്മിറ്റി കോർപറേഷനിലേക്ക് മാർച്ച് നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറിയും കോർപറേഷൻ കൗൺസിലറുമായ എ. പ്രസാദ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡൻറ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡൻറ് ജെലിൻ ജോൺ അധ്യക്ഷത വഹിച്ചു. സി.എം. രതീഷ്, ശീതൾ രാജ, ടോം, എം.എസ്. കൃഷ്ണദാസ്, പി.ആർ. രാകേഷ്, ജോയ് വല്ലച്ചിറ, സെബി മുട്ടത്ത്, വിജേഷ് കിഴക്കേപ്പുറം, അഭിമോൻ, എം.എസ്. അമൽ ശങ്കർ, ഗിരീഷ്, രാജീവ് കൃഷ്ണൻ, എബിൻ, ഇ.ആർ. വിപിൻ, ജെൺസൺ ജോസഫ്, ബിജോൺ, ജോസഫ്, ആൽഫിൻ തുടങ്ങിയവർ നേതൃത്വം നൽകി. പൂത്തോൾ ഡിവിഷൻ കൗൺസിലറും നികുതി അപ്പീൽ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ പി. സുകുമാരൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി തൃശൂർ മണ്ഡലം കമ്മിറ്റി കോർപറേഷൻ ഓഫിസിലേക്ക് മാർച്ച് നടത്തി. ജില്ല പ്രസിഡൻറ് എ. നാഗേഷ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് വിനോദ് പൊള്ളഞ്ചേരി അധ്യക്ഷത വഹിച്ചു. കോർപറേഷനിൽ ഇടത്, വലത് മുന്നണികൾ സംയുക്തമായി അഴിമതി നടത്തുകയാണെന്നും സുകുമാരൻ രാജിവെച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നൽകുമെന്നും നാഗേഷ് പറഞ്ഞു. ജില്ല വൈസ് പ്രസിഡൻറ് സുരേന്ദ്രൻ ഐനിക്കുന്നത്ത്, ജില്ല ജനറൽ സെക്രട്ടറി കെ.പി. ജോർജ്, ഇ.എം. ചന്ദ്രൻ, പ്രദീപ്കുമാർ മുക്കാട്ടുക്കര, രഘുനാഥ് സി. മേനോൻ, ഷാജൻ ദേവസ്വംപറമ്പിൽ, മനോജ് നെല്ലിക്കാട്, സജിത്ത്, സജീവൻ, ദിനേഷ് കരിപ്പേൽ തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.