ജില്ല പഞ്ചായത്ത്​ പദ്ധതികൾക്ക്​ 'ആമവേഗം'

തൃശൂർ: പുതിയ സാമ്പത്തികവർഷം പിറന്ന് നാലുമാസം പിന്നിട്ടിട്ടും ജില്ല പഞ്ചായത്ത് പദ്ധതികൾക്ക് അനക്കമില്ല. സർക്കാറി​െൻറ നാല് ജനക്ഷേമ പദ്ധതികള്‍ക്ക് ഊന്നല്‍ നല്‍കിയുള്ള പദ്ധതികളാണ് 2018 - '19ൽ ആസൂത്രണം ചെയ്തത്. ജില്ല പഞ്ചായത്തും ബ്ലോക്ക് പഞ്ചായത്തും പഞ്ചായത്തുകളും ചേര്‍ന്ന് 27 പദ്ധതികളാണ് ഈവര്‍ഷം നടപ്പാക്കാന്‍ തീരുമാനിച്ചത്. എന്നാൽ ഇവയിൽ ഭൂരിപക്ഷത്തിനും സാേങ്കതിക അനുമതി പോലും ലഭിച്ചിട്ടില്ല. അതുകൊണ്ട് ടെൻഡർ നടപടികളും തുടങ്ങാനായിട്ടില്ല. പദ്ധതികൾ മാർച്ചിൽ തന്നെ ആസൂത്രണം ചെയ്തെങ്കിലും തുടർ പ്രവർത്തനങ്ങൾ എങ്ങുമെത്തിയില്ല. ആദ്യ രണ്ടുമാസം ആസൂത്രണവും ബാക്കി 11 മാസം പദ്ധതി പ്രവർത്തനവും നടത്തണമെന്നാണ് തദ്ദേശ സ്വയംഭരണമന്ത്രി കെ.ടി ജലീൽ നേരത്തെ വ്യക്തമാക്കിയിരുന്നത്. കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും ആമയെപോലും നാണിപ്പിക്കുന്ന തരത്തിലാണ് പദ്ധതി പ്രവർത്തനങ്ങളുെട വേഗം. കഴിഞ്ഞ വർഷങ്ങളിൽ ഇതേ കാലയളവിൽ ഇതിലേറെ ഭേദമായിരുന്നു കാര്യങ്ങൾ. താളം കിട്ടാെത പദ്ധതി പ്രവർത്തനങ്ങൾ ഇഴയുേമ്പാൾ പേരിനുപോലും പ്രതിേഷധവുമായി പ്രതിപക്ഷവും രംഗത്തില്ല. സംസ്ഥാന സര്‍ക്കാറി​െൻറ ക്ഷേമപദ്ധതികളായ ഹരിതകേരളം, ലൈഫ്, ആര്‍ദ്രം, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം എന്നിവക്ക് പ്രാധാന്യം നല്‍കി തുക ചെലവഴിക്കുമെന്നാണ് അറിയിച്ചിരുന്നത്. ജില്ല ആസൂത്രണസമിതിയുടെ നിർദേശപ്രകാരം ജില്ല പഞ്ചായത്ത് നടപ്പാക്കുന്ന ഡിസെബിലിറ്റി റിസോഴ്‌സ് സ​െൻറര്‍, വയോജന ക്ഷേമകേന്ദ്രം, വിജ്ഞാന്‍സാഗര്‍ എന്നിവക്ക് പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപറേഷന്‍, ജില്ല പഞ്ചായത്ത് എന്നിവര്‍ നല്‍കേണ്ട വിഹിതവും ഉൾപ്പെട്ടിരുന്നു. സൗരോർജ പദ്ധതി, നീര്‍ത്തടാധിഷ്ഠിത വികസനം, സമഗ്രവികസനം, കൃഷിയിട പാരിസ്ഥിതിക സംരക്ഷണം മുതലായവക്കായി ഹരിതകേരളം പദ്ധതിയില്‍ മൊത്തം 12 കോടിയാണ് വകയിരുത്തുന്നത്. ആര്‍ദ്രം പദ്ധതിക്കായി നാല് കോടി ചെലവഴിക്കും. ലൈഫ് മിഷന്‍ പദ്ധതിക്കായി 14 കോടി രൂപ വകയിരുത്തും. തോട്ടം മേഖലയിലെ തൊഴിലാളികളെ പുനരധിവസിപ്പിക്കാനായി 1.50 കോടി വകയിരുത്തി ആയുഷ്മാന്‍ തോട്ടം തൊഴിലാളി അധിവാസ പദ്ധതിയും ഫയലിൽ കുരുങ്ങിക്കിടക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.