ചേലക്കര: ജനങ്ങളെ ദ്രോഹിക്കുന്ന കാര്യത്തില്‍ കേരളവും കേന്ദ്രവും പരസ്പരം മത്സരിക്കുകയാണെന്ന് കെ. മുരളീധരന്‍ എം.എൽ.എ. രണ്ടര വര്‍ഷം കഴിഞ്ഞിട്ടും എല്ലാം ശരിയാകും എന്നു പറയുന്നതല്ലാതെ ഒന്നും ശരിയാകുന്നില്ല. തൊഴുത്ത് മാറ്റിക്കെട്ടിയാലും മച്ചി പശു പ്രസവിക്കില്ലെന്നും ചെങ്ങന്നൂരില്‍ തോറ്റത് ബൂത്ത് തലത്തില്‍ കോണ്‍ഗ്രസ് ഇറങ്ങി പ്രവര്‍ത്തിക്കാത്തത് കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. ബ്ലോക്ക് കമ്മിറ്റി പ്രസിഡൻറ് ടി.എം. കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ഗാന്ധി ചെയര്‍ വൈസ് ചെയര്‍മാന്‍ കെ. വേദവ്യാസന്‍, മുന്‍ ഡി.സി.സി പ്രസിഡൻറ് പി.എ. മാധവന്‍, ജോസഫ് ചാലിശ്ശേരി, സുരേഷ് ബാബു, സി.പി. മുഹമ്മദ് തുടങ്ങിയവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസെടുത്തു. സമാപന സമ്മേളനം മുന്‍ മന്ത്രി സി.എന്‍. ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.