സംസ്ഥാന പി.ടി.എ പുരസ്കാരം പ്രഖ്യാപിച്ചു

തൃശൂർ: സംസ്ഥാന പി.ടി.എ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. വാടാനപ്പള്ളി ഗവ. ഹയർ സെക്കന്‍ഡറി സ്കൂളിലെ പി.എ. അബ്്ദുൽ ഖാദർ, പാവറട്ടി സ​െൻറ് ജോസഫ്സ് ഹയർ സെക്കന്‍ഡറി സ്കൂളിലെ വി.എസ്. സെബി, കുന്നംകുളം ഹോളിക്രോസ് സി.ബി.എസ്.സി സ്കൂളിലെ സദീപ് ചീരൻ, നെല്ലിക്കുന്ന് വി.വി.എച്ച്.എസ് സ്കൂളിലെ കെ. മുഹമ്മദ് ഇല്യാസ്, പേരാമ്പ്ര നാരായണ വിലാസം എ.യു.പി സ്കൂളിലെ രാമകൃഷ്ണൻ, പെരിങ്ങാനം ജി.എൽ.പി സ്കൂളിലെ എ. മൊയ്തീൻ, പൊറത്തിശ്ശേരി ജി.എൽ.പി സ്കൂളിലെ എൻ.പി. രജനി, മാമ്പ യൂനിയൻ ഹയർ സെക്കൻഡറി സ്കൂളിലെ കെ.ആർ. ദേവദാസ് എന്നിവരാണ് പുരസ്കാരത്തിന് അർഹരായത്. സംസ്ഥാന പി.ടി.എ സംഘടനയാണ് അവാർഡ് നിശ്ചയിച്ചത്. മാതൃക വിദ്യാലയ പുരസ്കാരങ്ങളും ഇതോടൊപ്പം പ്രഖ്യാപിച്ചിട്ടുണ്ട്. ശനിയാഴ്ച രാവിലെ 9.30ന് തൃശൂർ ജവഹർ ബാലഭവനിൽ നടക്കുന്ന ചടങ്ങിൽ വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് പുരസ്കാരം സമർപ്പിക്കും. മന്ത്രി വി.എസ്. സുനിൽകുമാർ ഉദ്ഘാടനം ചെയ്യും. വാർത്തസമ്മേളനത്തിൽ സംഘടന ഭാരവാഹികളായ കെ.പി. രാധാകൃഷ്ണൻ, കെ.എം. ജയപ്രകാശ്, സുരേഷ് മമ്പറമ്പിൽ, പി.എൻ. കൃഷ്ണൻ കുട്ടി, പി.പി. ജേക്കബ് എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.