സഹകരണ സംഘങ്ങളുടെ പ്രവർത്തനം അഭിനന്ദനാർഹം -മന്ത്രി

ഒല്ലൂർ: സാധാരണക്കാരുടെ പുരോഗതിക്കായി പ്രവർത്തിക്കുന്ന സഹകരണ സംഘങ്ങളുടെ പ്രവർത്തനം അഭിനന്ദനാർഹമെന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പിള്ളി പറഞ്ഞു. കുട്ടനെല്ലൂർ സഹകരണ ബാങ്ക് പുതിയ ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. 1.75 കോടി ലക്ഷം നിക്ഷേപം സഹകരണ മേഖലയിലുണ്ട്. രാജ്യത്തെ പ്രമുഖ ബാങ്കുകൾ പോലും ചെയ്യാത്ത വിവിധ കർത്തവ്യങ്ങൾ സഹകരണ മേഖല ചെയ്യുന്നുണ്ട്. വൻകിട ബാങ്കുകളെ വഞ്ചിച്ചവരുടെ കടങ്ങൾകൂടി സാധാരണ ജനങ്ങൾ ഏറ്റെടുക്കേണ്ട അവസ്ഥയാണെന്നും മന്ത്രി പറഞ്ഞു. കെ. രാജൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. റിക്സൻ പ്രിൻസ്, എം.എൻ. ശശിധരൻ, വർഗീസ് കണ്ടംകുളത്തി, കെ.പി. പോൾ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.