തിരുവമ്പാടി മേൽശാന്തി തർക്കം കോടതി കയറി

തൃശൂർ: തിരുവമ്പാടി ക്ഷേത്രം മേൽശാന്തി മൂത്തേടത്ത് സുകുമാരൻ നമ്പൂതിരിയെ മാറ്റാനുള്ള ദേവസ്വം നീക്കം ഹൈകോടതി മരവിപ്പിച്ചു. കേസ് പരിഗണിക്കുന്ന ആറ് വരെ നിലവിലെ സ്ഥിതി തുടരണം. പ്രായാധിക്യവും ആരോഗ്യാവസ്ഥയും കണക്കിലെടുത്ത് ജൂലൈ 31ന് ചുമതല ഒഴിയണമെന്നാവശ്യപ്പെട്ട് ദേവസ്വം സുകുമാരൻ നമ്പൂതിരിക്ക് കത്ത് നൽകിയിരുന്നു. കത്തിനെതിരെ മേൽശാന്തി ഹൈകോടതിയെ സമീപിച്ചു. പ്രാഥമിക വാദം കേട്ട കോടതി ആറ് വരെ തൽസ്ഥിതി തുടരാനും ആറിന് വിശദമായി വാദം കേട്ട് നടപടികളിലേക്ക് കടക്കാമെന്നും അറിയിക്കുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.