ചെന്ത്രാപ്പിന്നി: മധുരംപിള്ളിയില്‍ തിങ്കളാഴ്ചയുണ്ടായ ഗുണ്ടാ ആക്രമണവുമായി ബന്ധപ്പെട്ട് ഒരാളെ മതിലകം െപാലീസ് അറസ്റ്റ് ചെയ്തു. ചെന്ത്രാപ്പിന്നി ഹൈസ്‌കൂളിനടുത്ത് പുത്തൂര് സുനില്‍ (38) ആണ് അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു. തിങ്കളാഴ്ച വൈകീട്ട് മൂന്നരയോടെയാണ് ബൈക്കിലെത്തിയ മൂന്നു പേര്‍ മധുരംപിള്ളിയിൽ വ്യാപാരി കൊട്ടുക്കല്‍ ജയപാലനെ ആക്രമിച്ച് പണം കവർന്നത്. കടയില്‍ നിന്നും വാങ്ങിയ സിഗരറ്റിെൻറയും മറ്റും പണം ചോദിച്ചപ്പോഴായിരുന്നു ആക്രമണം. രണ്ടുപേര്‍ കൂടി പിടിയിലാവാനുണ്ടെന്ന് എസ്.ഐ പി.കെ മോഹിത്ത് പറഞ്ഞു. പ്രതിയെ കോടതിയില്‍ ഹാജരാക്കി. പീഡനം: യുവാവ് അറസ്റ്റിൽ മതിലകം: പത്താം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെ പോക്‌സോ നിയമപ്രകാരം മതിലകം പൊലീസ് അറസ്റ്റ് ചെയ്തു. എടവിലങ്ങ് ഗിരിജ പാലത്തിനടുത്ത് കാരക്കുറ്റിയേടത്ത് വീട്ടില്‍ റിയാസ് (34) ആണ് അറസ്റ്റിലായത്. സ്‌കൂള്‍ തുറന്ന ദിവസമായിരുന്നു കേസിനാസ്പദമായ സംഭവം. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.