പുതുക്കാട് റെയില്‍വേ മേല്‍പാലത്തി​െൻറ സര്‍​േവ നടപടികള്‍ ആരംഭിച്ചു

ആമ്പല്ലൂര്‍: പുതുക്കാട് റെയില്‍വേ മേൽപാലത്തി​െൻറ സര്‍വേ നടപടികള്‍ ആരംഭിച്ചു. പുതുക്കാട് വടക്കേതൊറവ് റോഡില്‍ നിന്ന് പാഴായി റോഡുമായി ബന്ധിപ്പിക്കുന്ന പാലത്തി​െൻറ ഭൂമി ഏറ്റെടുക്കല്‍ മുമ്പ് പൂര്‍ത്തിയായിരുന്നു. സംസ്ഥാന റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് കോര്‍പറേഷന്‍ ഉദ്യോഗസ്ഥര്‍ അളന്ന സ്ഥലം കല്ലിട്ട് തിരിച്ചു. പുതുക്കാട്, വടക്കേ തൊറവ് റെയില്‍വേ ഗേറ്റുകള്‍ക്കിടയില്‍ പുതിയ മേല്‍പാലം നാട്ടുകാരുടെ പതിറ്റാണ്ടുകളായുള്ള ആവശ്യമാണ്. പുതുക്കാട് - ഇരിങ്ങാലക്കുട പ്രധാനപാതയില്‍ പാലം വരുന്നതോടെ രണ്ടു ദേശീയപാതകളെ ബന്ധിപ്പിക്കാന്‍ കഴിയും. 80 കോടി ചെലവ് പ്രതീക്ഷിക്കുന്ന പാലത്തി​െൻറ നിർമാണ ചുമതല കിറ്റ്‌കോക്കാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.