വീട്ടിൽ കയറി ചാലക്കുടി: വീട്ടിൽ കയറി വയോധികയെ ആക്രമിച്ച് ആഭരണങ്ങള്‍ തട്ടിയെടുക്കാന്‍ ശ്രമം. വെള്ളാഞ്ചിറ ഫാത്തിമമാത പള്ളിക്ക് സമീപം അച്ചാണ്ടി വീട്ടില്‍ മേരി ജോണിന് നേരെയാണ് ആക്രമണമുണ്ടായത്. ഇവര്‍ ശബ്ദമുണ്ടാക്കിയതോടെ മോഷ്ടാവ് ഓടി രക്ഷപ്പെട്ടു. ചൊവ്വാഴ്ച രാവിലെ 10.30 ഓടെയാണ് സംഭവം. മരുമകള്‍ ജോലിക്കും പേരക്കുട്ടികള്‍ സ്‌കൂളിലും പോയതിന് ശേഷം ഇവര്‍ വീടിനുള്ളില്‍ ടി.വി കാണുകയായിരുന്നു. വീടിെൻറ വാതിലുകള്‍ അടച്ചുവെങ്കിലും കുറ്റിയിട്ടിരുന്നില്ല. ഇതിനിടയില്‍ ഇവര്‍ ഉറങ്ങിപ്പോയിരുന്നു. ഞെട്ടിയുണരുമ്പോള്‍ വീടിന് പുറത്ത് ഇട്ടിരുന്ന സാരി ഉപയോഗിച്ച് ആരോ ഇവരുടെ തലയാകെ മൂടിക്കെട്ടിയിരുന്നു. കൈകള്‍ പ്ലാസ്റ്റിക് ചരട് ഉപയോഗിച്ച് കെട്ടിയിരുന്നു. വലതു കൈയിലെ വള ഊരിയെടുക്കാന്‍ മോഷ്ടാവ് ആദ്യം ശ്രമിച്ചു. അത് പരാജയപ്പെട്ടപ്പോള്‍ രണ്ടാമത്തെ ൈകയിലെ വള ഊരിയെടുക്കാനും ശ്രമിച്ചു. മേരി ജോണി ഉറക്കെ നിലവിളിച്ചതോടെ മോഷ്ടാവ് തലയില്‍ മുണ്ടിട്ട് പിന്നിലെ വാതില്‍ വഴി ഓടി രക്ഷപ്പെടുകയായിരുന്നു. നാട്ടുകാര്‍ ഓടിയെത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല. ആളൂര്‍ പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.