ആരോഗ്യ ഇൻഷുറൻസ് കുറ്റമറ്റ രീതിയിൽ നടപ്പാക്കണമെന്ന്

കൊടുങ്ങല്ലൂർ: ആരോഗ്യ ഇൻഷുറൻസ് കുറ്റമറ്റ രീതിയിൽ അടിയന്തരമായി നടപ്പാക്കണമെന്ന് എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡൻറ് ഇ.കെ.അലി മുഹമ്മദ് ആവശ്യപ്പെട്ടു. കൊടുങ്ങല്ലൂരിൽ 44ാമത് ബ്രാഞ്ച് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജീവനക്കാരെയും പെൻഷൻകാരെയും കൊള്ളയടിക്കുന്നതും വലിയ തുക കമീഷൻ ഇനത്തിൽ കൈപ്പറ്റുന്നതിനും വഴിയൊരുക്കുന്ന രീതിയിൽ വികലമായി ആരോഗ്യ ഇൻഷുറൻസ് നടപ്പാക്കാനുള്ള ശ്രമം സർക്കാർ ഉപേക്ഷിക്കണം. ജീവനക്കാർക്കും കുടുംബാംഗങ്ങൾക്കും ഗുണകരമായ രീതിയിൽ ആന്ധ്ര മോഡൽ ആരോഗ്യ ഇൻഷുറൻസ് നടപ്പാക്കണം. ബ്രാഞ്ച് പ്രസിഡൻറ് മുഹമ്മദ് ഷെരീഫ് അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡൻറ് എൻ.കെ. ബെന്നിക്ക് യോഗത്തിൽ സ്വീകരണം നൽകി. ഡി.സി.സി ജനറൽ സെക്രട്ടറി ടി.എം. നാസർ, ടി.എം. കുഞ്ഞുമൊയ്തീൻ, കെ.പി. ജോസ്, സന്തോഷ് തോമസ്, കെ.ബി. ശ്രീധരൻ, എം.ഒ. ഡെയ്സൺ, കെ.എച്ച്. രാജേഷ്, ജോസഫ്, ഇ.എ. അജിത്കുമാർ, ഷാജി നവാസ്, കെ.എൻ. സുനിൽകുമാർ എന്നിവർ സംസാരിച്ചു. ജീവനക്കാരുടെ മക്കളിൽ ഉന്നത വിജയം നേടിയവരെ ആദരിച്ചു. അനുശോചിച്ചു കൊടുങ്ങല്ലൂർ: മേത്തല സർവിസ് സഹകരണ ബാങ്കി​െൻറ ദീർഘകാല പ്രസിഡൻറും കോൺഗ്രസ് നേതാവും എൻ.എസ്.എസ് താലൂക്ക് യൂനിയൻ മുൻ പ്രസിഡൻറുമായിരുന്ന പി.വി. ഉണ്ണികൃഷ്ണമേനോ​െൻറ നിര്യാണത്തിൽ സർവകക്ഷി യോഗം അനുശോചിച്ചു. മേത്തല കമ്യൂണിറ്റി ഹാളിൽ നടന്ന യോഗത്തിൽ പി.കെ. ജയാനന്ദൻ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർമാൻ കെ.ആർ. ജൈത്രൻ, ബാങ്ക് പ്രസിഡൻറ് സി.പി. രമേശൻ, ഡി.സി.സി.ജനറൽ സെക്രട്ടറി അഡ്വ. വി.എം. മുഹ്യിദ്ദീൻ, വേണു വെണ്ണറ, കെ ആർ. സുഭാഷ്, കെ.വി. ബാലചന്ദ്രൻ, ചന്ദ്രിക ശിവരാമൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.