തൃശൂർ പൂരം: നന്ദി അറിയിച്ച് കൊച്ചിൻ ദേവസ്വം ബോർഡ് മേളത്തിനിടെ മരിച്ച മദ്ദള കലാകാര​െൻറ കുടുംബത്തിന് ഒരു ലക്ഷം

തൃശൂർ: പൂരത്തി​െൻറ വിജയത്തിൽ ദേവസ്വങ്ങൾക്കും സഹകരിച്ചവർക്കും കൊച്ചിൻ ദേവസ്വം ബോർഡ് നന്ദി അറിയിച്ചു. ഇതാദ്യമായാണ് കൊച്ചിൻ ദേവസ്വം ബോർഡ് നന്ദി അറിയിക്കുന്നത്. പൂരം എഴുന്നള്ളിപ്പിനിടെ കുഴഞ്ഞുവീണ് മരിച്ച മദ്ദള കലാകാര​െൻറ കുടുംബത്തിന് ലക്ഷം രൂപ ധനസഹായം നൽകാൻ ബോർഡ് തീരുമാനിച്ചു. കൊച്ചിൻ ദേവസ്വം ബോർഡി​െൻറ ഉടമസ്ഥതയിലുള്ള സ്ഥലത്തും കീഴിലുള്ള ക്ഷേത്രങ്ങളും കൺട്രോൾ ക്ഷേത്രങ്ങളും പങ്കെടുക്കുന്ന പൂരത്തിൽ വെറും നോക്കുകുത്തിയായിരുന്ന കൊച്ചിൻ ദേവസ്വം ബോർഡ് ഇത്തവണ മേൽനോട്ടവും നിയന്ത്രണവും ഏറ്റെടുത്തിരുന്നു. പൂരം പ്രദർശനത്തിന് സ്ഥലം അനുവദിക്കുന്നതി​െൻറ ഫീസ് നിരക്കിലെ തർക്കത്തിൽ തുടങ്ങി, നിയന്ത്രണത്തിലും തർക്കമുണ്ടായെങ്കിലും ബോർഡിന് അനുകൂലമായിരുന്നു സർക്കാർ ഇടപെടൽ. സർക്കാർ അനുവദിക്കുന്ന തുക ലഭിച്ചില്ലെന്ന പരാതിയുമായി പൂരം ഏകോപന സമിതി രംഗത്തുവന്നെങ്കിലും വിലപ്പോയില്ല. വിനോദസഞ്ചാര വകുപ്പ് അനുവദിക്കുന്ന തുകയും ബോർഡ് നൽകാറുള്ള തുക വർധിപ്പിച്ചും പൂരത്തിന് മുമ്പ് ഘടക ക്ഷേത്രങ്ങൾക്ക് നൽകി. തുക ബോർഡിന് അനുവദിക്കുമെന്ന് സർക്കാർ അറിയിച്ചതോടെ പൂരം ഏകോപന സമിതിയെ ഇടനിലക്കാര​െൻറ റോളിൽ നിന്ന് ഒഴിവാക്കി. ആദ്യമായി മുഖ്യമന്ത്രി സാക്ഷിയായതോടെ പൂരം ചരിത്രത്തിലെ മറ്റൊരടയാളപ്പെടുത്തലായി ഇത്തവണത്തെ പൂരം. മുഴുവൻ സമയവും, പൂരം നടപടികൾ നിയന്ത്രിച്ച് ബോർഡ് പ്രസിഡൻറ് ഡോ. എം.കെ. സുദർശനനും അംഗങ്ങളും സജീവമായിരുന്നു. പൂരത്തിനെത്തുന്നവർക്ക് പ്രസാദം പദ്ധതിയിലൂടെ കഞ്ഞിയും പുഴുക്കും നൽകി. പൂരത്തിനിടെ സംഭവിച്ച അപകടത്തിനും മരണത്തിനും ധനസഹായം നൽകിയതും ഇതാദ്യമായാണ്. തിരുവമ്പാടിയുടെ ആചാരവെടിക്ക് അനുമതി നൽകാത്ത കലക്ടറുടെ നടപടി മാത്രമേ പ്രതിഷേധത്തിനിടയാക്കിയുള്ളൂ. പൂരം മുന്‍വര്‍ഷത്തേക്കാളേറെ മികവോടെ സാക്ഷാത്കരിച്ച തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍ക്കും സഹകരിച്ച ഘടകപൂരങ്ങള്‍ക്കും പൂരപ്രേമികള്‍ക്കും കോർപറേഷൻ, പൊലീസ്, അഗ്നിശമന, റവന്യു, കലക്ടർ, സന്നദ്ധ സംഘടനകൾ, ദേവസ്വങ്ങൾ തുടങ്ങിയവർക്കെല്ലാം നന്ദി അറിയിക്കുന്നുവെന്ന് പ്രസിഡൻറ് ഡോ. എം.കെ. സുദർശൻ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.