ഭാരതീയ തത്ത്വശാസ്ത്രത്തിൽ ഉൗന്നിയുള്ള ചികിത്സ സമ്പ്രദായത്തിന് പ്രാമുഖ്യം നൽകും -മന്ത്രി കണ്ണന്താനം കൊടുങ്ങല്ലൂർ: ഭാരതീയ തത്ത്വശാസ്ത്രത്തിൽ ഉൗന്നിയുള്ള ചികിത്സ സമ്പ്രദായത്തിന് പ്രാമുഖ്യം നൽകുന്ന ആരോഗ്യനയം പ്രോത്സാഹിപ്പിക്കാനാണ് കേന്ദ്ര സർക്കാർ തീരുമാനമെന്നും ഹോമിയോപ്പതിക്കും അതിെൻറ ഗുണം ലഭിക്കുമെന്നും കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം പറഞ്ഞു. കേരളത്തിലെ അംഗീകൃത ഹോമിയോ ഡോക്ടർമാരുടെ സംഘടനയായ ഐ.എച്ച്.കെയുടെ (ദി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഹോമിയോപ്പത്സ് കേരള) 31-ാം വാർഷിക സമ്മേളനത്തിെൻറ ഭാഗമായി നടന്ന സംസ്ഥാന ശാസ്ത്ര സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. മറ്റുള്ളവർ ദുഃഖിക്കുേമ്പാൾ നമുക്ക് സന്തോഷിക്കാൻ കഴിയില്ല എന്നതാണ് ഭാരതീയ തത്ത്വചിന്ത. മനുഷ്യർ മാത്രമല്ല പ്രപഞ്ചത്തിലെ എല്ലാം അതുൾകൊള്ളുന്നതായും അൽഫോൺസ് കണ്ണന്താനം പറഞ്ഞു. സംസ്ഥാന പ്രസിഡൻറ് ഡോ. ബി. ഉണ്ണികൃഷ്ണൻ നായർ അധ്യക്ഷത വഹിച്ചു. ഫാ. ഡേവിസ് ചിറമ്മേൽ മുഖ്യാതിഥിയായിരുന്നു. ഡോ. ജയറാം സ്മാരക പുരസ്കാര ജേതാവ് ഡോ. സുധാകരൻ നായരെ അൽഫോൺസ് കണ്ണന്താനം ആദരിച്ചു. ഹോമിയോ ഡോക്ടർമാരുടെ മികച്ച ചികിത്സാനുഭവങ്ങൾ പ്രതിപാദിക്കുന്ന കൈപ്പുസ്തകത്തിെൻറ പ്രകാശനവും നടന്നു. ഡോ. എസ്. മണിലാൽ, ഡോ. കെ.സി. പ്രശോബ്കുമാർ, ഡോ. ജമാൽമുഹമ്മദ്, ഡോ. കെ.പി. സന്തോഷ് കുമാർ, ഡോ. രമാദേവി അമ്പാടി, ഡോ. എൻ.എ. നസറുല്ല, ഡോ. റെജു കരീം എന്നിവർ സംസാരിച്ചു. എണ്ണൂറോളം പ്രതിനിധികൾ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.