ചാലക്കുടി: താലൂക്ക് ആശുപത്രിക്ക് സമീപത്തെ കിണറുകളിലെത്തിയ മാലിന്യത്തിെൻറ ഉറവിടം കണ്ടെത്താൻ നടപടി. ചാലക്കുടി നഗരസഭാധ്യക്ഷ ജയന്തി പ്രവീൺകുമാറിെൻറ ചേംബറിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. നിലവിൽ കുടുംബങ്ങൾക്കായി സ്ഥാപിച്ച രണ്ട് പൊതുടാപ്പുകൾ കൂടാതെ രണ്ടെണ്ണം കൂടി വീട്ടുകാർ പറയുന്നിടത്ത് നഗരസഭയുടെ ചെലവിൽ അടിയന്തരമായി സ്ഥാപിക്കും. താലൂക്ക് ആശുപത്രിയുടെ ആറോളം മാലിന്യക്കുഴികൾ മേയ് അഞ്ചിന് മുമ്പ് തുറന്ന് പരിശോധിക്കും. ചോർച്ച കണ്ടെത്തിയാൽ അറ്റകുറ്റപ്പണി നടത്തി പരിഹരിക്കും. മാത്രമല്ല മാലിന്യം കലർന്നതായി കണ്ടെത്തിയ കിണറുകളിലെ ജലം നഗരസഭ സ്വന്തം ചെലവിൽ ശുദ്ധീകരിക്കും. രണ്ടു ദിവസത്തിനുള്ളില്‍ ഡി.എം.ഒ സ്ഥലത്തെത്തി ഇക്കാര്യത്തില്‍ അന്വേഷണം നടത്തും. താലൂക്ക് ആശുപത്രിക്ക് സമീപത്ത് കിണര്‍ മലിനമയമായ സംഭവത്തില്‍ വീട്ടുകാര്‍ക്ക് ഉടന്‍ സൗജന്യമായി കുടിവെള്ള കണക്ഷന്‍ നല്‍കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം ശനിയാഴ്ചയിലെ നഗരസഭ യോഗത്തില്‍നിന്ന് ഇറങ്ങിപ്പോയിരുന്നു. ഈയിടെ സമീപത്തെ എട്ട് കുടുംബങ്ങളാണ് താലൂക്ക് ആശുപത്രിയിലെ മാലിന്യം മൂലം കിണറിലെ വെള്ളം മലിനമായതെന്ന് പരാതി ഉന്നയിച്ചത്. വിവരം അറിഞ്ഞ ഉടനെ നഗരസഭ ഭരണനേതൃത്വം സ്ഥലത്തെത്തി അന്വേഷണം നടത്തിയിരുന്നു. കിണറുകളിലെ ജലത്തില്‍ ഇകോളിബാക്ടീരിയ അളവില്‍ കൂടുതലുണ്ടെന്നും മാലിന്യമുണ്ടെന്നും വ്യക്തമാക്കുന്ന മലിനീകരണ നിയന്ത്രണ ബോര്‍ഡ് പരിശോധനഫലം പുറത്തുവന്നതോടെ പ്രതിഷേധം ഉയർന്നിരുന്നു. ഉപാധ്യക്ഷൻ വിൽസൻ പാണാട്ടുപറമ്പിൽ, സ്ഥിരം സമിതി അധ്യക്ഷന്മാരായ പി.എം. ശ്രീധരൻ, ബിജി സദാനന്ദൻ, ഗീത സാബു, നഗരസഭ അംഗം വി.സി. ഗണേശൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.