ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തിെൻറ രണ്ടാം നാളില്‍ ശീവേലിക്ക് ശേഷം ചിരിമഴ പൊഴിയിച്ച് കിഴക്കേനടപുരയില്‍ ഓട്ടന്തുള്ളല്‍. ഉത്സവത്തോടനുബന്ധിച്ച് സാധാരണ ക്ഷേത്രകലകളായ കേളി, നങ്ങ്യാര്‍കൂത്ത്, കുറത്തിയാട്ടം, പാഠകം എന്നിവ കൊടിപ്പുറത്ത് വിളക്കുനാള്‍ സന്ധ്യക്കാണ് ആരംഭിക്കുന്നതെങ്കിലും ഓട്ടന്തുളളല്‍ മാത്രം രണ്ടാം ഉത്സവനാളിലാണ് ആരംഭിക്കുക. ആദ്യകാലങ്ങളില്‍ ഓട്ടന്തുള്ളല്‍ മൂന്നാം ദിവസമാണ് നടന്നിരുന്നത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ശീതങ്കന്‍ തുള്ളല്‍, പറയന്‍ തുള്ളലുകളാണ് നടക്കുക. ഇപ്പോള്‍ ഓട്ടന്തുള്ളല്‍ മാത്രമാണ് നടക്കുന്നത്. കല്യാണസൗഗന്ധികം, കിരാതം, രാമാനുചരിതം, ഗണപതി പ്രാതല്‍ തുടങ്ങിയ കഥകളാണ് ഇവിടെ ഓട്ടന്തുളളലില്‍ അവതരിപ്പിക്കുന്നത്. 70 വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രശസ്ത ഓട്ടന്തുളളല്‍ കലാകാരന്‍ മലബാര്‍ രാമന്‍ നായരുടെ കലാപ്രകടനം കണ്ട് വിസ്മയിച്ചവര്‍ ഇപ്പോഴും ഗൃഹാതുരത്വത്തോടെ അതേകുറിച്ച് ഓര്‍മിക്കാറുണ്ട്. ഗുരുവായൂര്‍ ശേഖരന്‍, കെ.പി. നന്തിപുലം, നന്തിപുലം നീലകണ്ഠന്‍ തുടങ്ങിയ പ്രശസ്തരാണ് മുന്‍ കാലങ്ങളില്‍ ഓട്ടന്തുള്ളല്‍ അവതരിപ്പിച്ചിരുന്നത്. വെങ്കിടങ്ങ് ശീമുരുക കലാക്ഷേത്രത്തിെൻറ നേതൃത്വത്തിലാണ് ഈ വര്‍ഷം ഓട്ടന്തുള്ളല്‍ അവതരിപ്പിക്കുന്നത്. രാജീവ് വെങ്കിടങ്ങ്, രജ്ഞിനി, വിഷ്ണു ആറ്റത്തറ, വിനീഷ, അജ്ഞലി എന്നിവരാണ് അണിയറയില്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.