മാള: ഗെയിൽ വാതക പൈപ്പ് ലൈൻ സ്ഥാപിച്ചിടത്തെ റോഡുകൾ അപകടകരമായ അവസ്ഥയിലേക്ക്. ഗതാഗത സൗകര്യം നോക്കാതെ പുത്തൻചിറ- കൊമ്പത്തു കടവ് റോഡ് തകർത്ത് പൈപ്പിട്ടതോടെ നിരപ്പായ റോഡ് കുന്നിന് സമമായി. ഇതോടെ ഈ റോഡിലൂടെയുള്ള ഗതാഗതം അപകടംവരുത്തുന്ന സ്ഥിതിയിലായി. കൽവർട്ട് നിർമിച്ച് റോഡ് ഉയർത്തേണ്ടതിന് പകരമാണ് സൂത്രപ്പണിയിലൂടെ പൈപ്പിട്ട് ഗെയിൽ തടിതപ്പിയത്. നിയമം കാറ്റിൽപറത്തിയുള്ള നിർമാണത്തിനെതിരെ പ്രതിഷേധം ശക്തമായി. തുരന്ന് പൈപ്പുകൾ സ്ഥാപിക്കുന്നിടത്ത് റോഡ് സുരക്ഷ നോക്കാതെയാണ് നിർമാണം. കൊമ്പത്തുകടവ് റോഡിന് കുറുകെയാണ് പൈപ്പുകൾ കടന്നുപോകുന്നത്. തുരന്ന് പൈപ്പിടുന്നിടത്ത് പിന്നീട് കോൺക്രീറ്റിങ് നടത്തുന്നില്ല. ഇത് റോഡ് തകർച്ചക്ക് കാരണമാവുകയാണ്. എസ്കവേറ്റർ ഉപയോഗിച്ച് വയലിൽനിന്ന് മണ്ണെടുത്ത് കുഴി മൂടിയതോടെ റോഡ് കുന്നായി. റോഡിന് സംരക്ഷണഭിത്തി നിർമിച്ച് മതിയായ സുരക്ഷയൊരുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. നിയമങ്ങൾ പാലിക്കാതെയുള്ള നിർമാണം നിർത്തിെവക്കണമെന്നും ആവശ്യപ്പെട്ടു. കൊച്ചിയിൽനിന്ന് കാസർകോട് വരെ നീളുന്ന ഗെയിൽ വാതക പൈപ്പ് ലൈൻ പുത്തൻചിറ പഞ്ചായത്തിലൂടെയാണ് കടന്നുപോകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.