'ബാങ്കുകളിലെ കരാർ​ ​േജാലിക്കാർക്ക്​ മിനിമം വേതനം നൽകണം'

തൃശൂർ: ബാങ്കുകളിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവർക്ക് മിനിമം വേതനവും ജോലി സ്ഥിരതയും ഉറപ്പാക്കണമെന്ന് ബാങ്ക് കോൺട്രാക്ച്വൽ ആൻഡ് കോൺട്രാക്ട് എംപ്ലോയീസ് ഫെഡറേഷൻ (ബി.സി.സി.എഫ്) ജില്ല സമ്മേളനം ആവശ്യപ്പെട്ടു. ബെഫി സംസ്ഥാന ജനറൽ സെക്രട്ടറി എസ്.എസ്. അനിൽ ഉദ്ഘാടനം ചെയ്തു. കോർപറേറ്റ് കിട്ടാക്കടങ്ങൾ യഥാസമയം തിരിച്ചുപിടിച്ച് ബാങ്കിങ് മേഖല വിശ്വാസ്യത വീണ്ടെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ബി.സി.സി.എഫ് സംസ്ഥാന ജനറൽ െസക്രട്ടറി പി.യു. കുഞ്ഞമ്പു നായർ, ബെഫി ജില്ല സെക്രട്ടറി എം. പ്രഭാകരൻ, എ.എ. ഷാജു, എം. ഹരിദാസ് എന്നിവർ സംസാരിച്ചു. ബെഫി ജില്ല വൈസ് പ്രസിഡൻറ് പി.എച്ച്. വിനീത സ്വാഗതവും എ. അജയൻ നന്ദിയും പറഞ്ഞു. ഭാരവാഹികൾ: എം. ഹരിദാസ് (പ്രസി.), എ.എ. ഷാജു (സെക്ര.), എ. അജയൻ (ട്രഷ.).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.