അഭിമുഖത്തി​െൻറ പേരിൽ പരിസ്ഥിതി^വന്യജീവി സംരക്ഷണ സംഘടന നേതാവിന് വധഭീഷണി

അഭിമുഖത്തി​െൻറ പേരിൽ പരിസ്ഥിതി-വന്യജീവി സംരക്ഷണ സംഘടന നേതാവിന് വധഭീഷണി തൃശൂർ: ആന പീഡനത്തിനെതിരെ വാരികയിൽ അഭിമുഖം നൽകിയതിന് പരിസ്ഥിതി-വന്യജീവി സംരക്ഷണ സംഘടന നേതാവിന് വധഭീഷണിയെന്ന് പരാതി. സാമൂഹിക മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തുകയും അസഭ്യം പറയുകയും വധിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും ത​െൻറ ജീവന് ഭീഷണിയുണ്ടെന്നും കാണിച്ച് ഹെറിറ്റേജ് അനിമൽ ടാസ്ക്ഫോഴ്സ് സെക്രട്ടറി വി.കെ. വെങ്കിടാചലമാണ് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ വാരികയിൽ ആന പീഡനവുമായി ബന്ധപ്പെട്ട് വെങ്കിടാചലത്തി​െൻറ അഭിമുഖം പ്രസിദ്ധീകരിച്ചിരുന്നു. ഇതി​െൻറ പശ്ചാത്തലത്തിലാണ് ഭീഷണിയെന്ന് പരാതിയിൽ പറയുന്നു. ഉത്സവ സ്ഥലങ്ങളിൽ ആനയെഴുന്നള്ളിപ്പ്, അനധികൃത പടക്കം പൊട്ടിക്കൽ എന്നിവക്കെതിരെ ശക്തമായ പ്രചാരണം സാമൂഹിക മാധ്യമങ്ങളിലൂടെ നടത്തുകയും പരാതികളിൽ സർക്കാർ നടപടികൾ ശക്തമാക്കിയതിലും പലർക്കും ശത്രുതയുണ്ടെന്നും അതായിരിക്കാം ഭീഷണിക്ക് കാരണമെന്നും പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു. ത​െൻറ ആശയങ്ങളെ പിന്തുണക്കുന്നവരെയും അപായപ്പെടുത്തുമെന്ന് ഭീഷണിയിൽ പറയുന്നു. കുറ്റവാളികൾക്കെതിരെ സൈബർ ക്രൈം, സ്ഫോടക വസ്തു നിയന്ത്രണ നിയമം എന്നിവ പ്രകാരം കേസെടുത്ത് നിയമ നടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു. സാമൂഹിക മാധ്യമങ്ങളിൽ വന്ന ഭീഷണികളുടെ സ്ക്രീൻഷോട്ടുകൾ സഹിതമാണ് പരാതി. മുഖ്യമന്ത്രിയെ കൂടാതെ, ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, ഡി.ജി.പി, ഹൈടെക് സെൽ ചീഫ് ഇൻവെ്റ്റിഗേറ്റിങ് ഓഫിസർ, കലക്ടർ, ആർ.ഡി.ഒ, കമീഷണർ എന്നിവർക്കും പരാതിയുടെ പകർപ്പ് അയച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.