ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തിെൻറ ഒന്നാം ഉത്സവനാളിൽ രാവിലെ കിഴക്കെനടപ്പുരയിൽ ത്യാഗരാജ പഞ്ചരത്ന കീർത്തനാലാപനത്തോടെ കലാപരിപാടികൾക്ക് അരങ്ങുണർന്നു. ഉച്ചക്ക് ഒരുമണി വരെ ചെങ്കോട്ട ഹരിഹര സുബ്രഹ്മണ്യെൻറ സമ്പ്രദായഭജന നടന്നു. വൈകീട്ട് ആറിന് സംഗീത കലാനിധി രവികിരണിെൻറ ചിത്രവീണക്കച്ചേരി. തുടർന്ന് ഗുരു നിർമലപ്പണിക്കർ സംവിധാനം ചെയ്ത് നടനകൈശികി മോഹനിയാട്ടഗുരുകുലം അവതരിപ്പിക്കുന്ന ഭാരത സപ്തം. രാത്രി വിളക്കിന് ശേഷം ഹനൂമദ്ദൂതാങ്കം കൂടിയാട്ടം എന്നിവ നടന്നു. ഗുരു അമ്മന്നൂർ മാധവചാക്യാർ ചിട്ടപ്പെടുത്തിയിട്ടുള്ള ഈ കൂടിയാട്ടം അവതരിപ്പിച്ചത് നടനകൈരളി ആണ്. ഭക്തർക്ക് നവ്യാനുഭൂതിയായി മൃദംഗമേള ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രോത്സവ കൊടിയേറ്റിനുശേഷം കിഴക്കേ നടപ്പുരയില്‍ കൊരമ്പ് മൃദംഗ കളരിയുടെ ആഭിമുഖ്യത്തില്‍ മൃദംഗമേള അരങ്ങേറി. കൊരമ്പ് സുബ്രഹ്മണ്യന്‍ നമ്പൂതിരിയാണ് മൃദംഗമേളക്ക് ആരംഭം കുറിച്ചത്. ഒരു മണിക്കൂറിലധികം നീണ്ടുനിന്ന മൃദംഗമേളക്ക് കൊരമ്പ് വിക്രമന്‍ നമ്പൂതിരി നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.