ദയ ആശുപത്രിയിൽ നഴ്​സുമാർക്കും ജീവനക്കാർക്കും ശമ്പളം വർധിപ്പിക്കും

തൃശൂർ: ദയ ആശുപത്രിയിൽ നഴ്സുമാരുടെയും മറ്റു ജീവനക്കാരുടെയും ശമ്പളം വർധിപ്പിക്കാൻ ആശുപത്രി മാനേജ്മ​െൻറ് തീരുമാനിച്ചു. അറ്റൻഡർമാർ, ക്ലീനേഴ്സ്, സ്വീപ്പേഴ്സ്, ഹൗസ് കീപ്പേഴ്സ് എന്നിവർക്കും ഇതി​െൻറ പ്രയോജനം ലഭിക്കുമെന്ന് ആശുപത്രി എം.ഡി ഡോ. വി.കെ. അബ്ദുൽ അസീസ് അറിയിച്ചു. സർക്കാർ തീരുമാനം നടപ്പാക്കുമെന്ന് പ്രഖ്യാപിക്കുന്ന സംസ്ഥാനത്തെ ആദ്യ ആശുപത്രിയാണ് ദയ. നഴ്സുമാരുടെ ശമ്പളം 9,000 ത്തിൽനിന്ന് 20,000 ആകും. ക്ലീനേഴ്സിേൻറത് 8,000 ത്തിൽനിന്ന് 16,000 മുതൽ 19,000 വരെയാകും. ആശുപത്രിയിൽ ആകെ 800 ജീവനക്കാരുണ്ട്. ഏപ്രിൽ മുതൽ വർധന നടപ്പാക്കുമെന്ന് ഡോ. അബ്ദുൽ അസീസ് പറഞ്ഞു. തീരുമാനം നടപ്പാക്കുന്നതോടെ ഒരു കോടിയുടെ അധിക െചലവുണ്ടാകും. നിരവധി ആശുപത്രികൾ സർക്കാർ തീരുമാനം നടപ്പാക്കുന്നതിൽനിന്ന് പിന്നോട്ട് പോവുന്ന സാഹചര്യത്തിൽ ദയ എടുത്ത തീരുമാനം വിപ്ലവാത്മകരമാണ് -അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.