കൊടുങ്ങല്ലൂർ: ദി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഹോമിയോപ്പത്സ് കേരള സംസ്ഥാന സമ്മേളനത്തിെൻറ ഭാഗമായ പ്രതിനിധി സമ്മേളനവും വാർഷിക െതരഞ്ഞെടുപ്പും കൊടുങ്ങല്ലൂരിൽ നടന്നു. പ്രതിനിധി സമ്മേളനം ഇ.ടി. ടൈസൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഡോ. ഉണ്ണികൃഷ്ണൻ ബി. നായർ (കോഴിക്കോട്) സംസ്ഥാന പ്രസിഡൻറായും ഡോ. അനീഷ് രഘുവരൻ (പാലക്കാട്) സംസ്ഥാന ജനറൽ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. മറ്റു ഭാരവാഹികൾ: ഡോ. റെജു കരീം (ട്രഷ.), ഡോ. ബബിനേഷ്, ഡോ. സുനിൽകുമാർ, ഡോ. ബാബു കെ. നോബർട്ട്, ഡോ. ടി.ആർ. വിധു കൃഷ്ണൻ, ഡോ. എസ്. സുരേഷ്, ഡോ. മിനി ഉണ്ണി കൃഷ്ണൻ, ഡോ. ഗീത അനിൽ കുമാർ (സെക്ര.) ഡോ. കെ.എൻ. സന്തോഷ് കുമാർ, ഡോ. ജോർഡി പോൾ, ഡോ. വിവേക് സുധാകരൻ (വൈസ് പ്രസി.). ഞായറാഴ്ച കൊടുങ്ങല്ലൂർ കെ.കെ.ടി.എം ഗവ. കോളജിന് സമീപത്തെ മുസ്രിസ് ഇൻർനാഷനൽ കൺവെൻഷൻ സെൻററിൽ നടക്കുന്ന സംസ്ഥാന ശാസ്ത്ര സെമിനാർ കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം ഉദ്ഘാടനം ചെയ്യും. ആയിരത്തിലധികം ഹോമിയോപ്പതി ഡോക്ടർമാർ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.