നിരക്ക് വർധിപ്പിക്കണം: ബസുടമകളുടെ സെക്ര​േട്ടറിയറ്റ്​ മാർച്ച്​ 14ന്​

തൃശൂര്‍: സ്വകാര്യ ബസ് മേഖല നേരിടുന്ന പ്രശ്നങ്ങളിൽ പരിഹാരം ആവശ്യപ്പെട്ട് മേയ് 14ന് സെക്രേട്ടറിയറ്റ് മാര്‍ച്ചും ധര്‍ണയും നടത്താൻ കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപറേറ്റേഴ്‌സ് ഫെഡറേഷന്‍ തീരുമാനിച്ചു. ഒാള്‍ ഇന്ത്യ ട്രാന്‍സ്‌പോര്‍ട്ട് മോട്ടോര്‍ കോണ്‍ഗ്രസി​െൻറ സഹകരണത്തോടെ ദേശീയ തലത്തിലും സമരത്തെപ്പറ്റി ആലോചിക്കുന്നതായും ഭാരവാഹികള്‍ തൃശൂരിൽ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വിദ്യാര്‍ഥികളുടെ യാത്രക്കൂലിയില്‍ കാലോചിത വര്‍ധന വരുത്തണമെന്നും തൃശൂരില്‍ ചേര്‍ന്ന യോഗത്തിന് ശേഷം ഫെഡറേഷന്‍ സംസ്ഥാന പ്രസിഡൻറ് എം.ബി. സത്യനും ജനറല്‍ സെക്രട്ടറി ലോറന്‍സ് ബാബുവും പറഞ്ഞു. വിദ്യാര്‍ഥി കണ്‍സഷന്‍ ഇല്ലാതാക്കാനാവില്ല. എന്നാൽ, നിരക്ക് വർധിപ്പിക്കണം. സ്വകാര്യ ബസുകളില്‍ തിരക്കേറിയ സമയത്തെ യാത്രക്കാരില്‍ 60 ശതമാനവും വിദ്യാര്‍ഥികളാണ്. മറ്റ് സമയത്ത് ബസുകള്‍ കാലിയാണ്. വിദ്യാര്‍ഥികളുടെ നിരക്ക് കൂട്ടണം എന്ന ആവശ്യം നടപ്പാക്കാന്‍ രാഷ്ട്രീയമായും നിയമപരമായും നടപടിയെടുക്കും. രണ്ടുമാസത്തിനിടെ ആറുരൂപ ഡീസലിന് കൂടിയത് ബസ് വ്യവസായത്തെ തകര്‍ക്കുകയാണ്. ഏകീകൃത ബസ് ബോഡി കോഡ് കേരളത്തില്‍ അല്ലാതെ മറ്റൊരു സംസ്ഥാനത്തും നടപ്പാക്കിയിട്ടില്ല. ഈ മാനദണ്ഡം അനുസരിച്ച് ബോഡി നിര്‍മിക്കാനുള്ള അംഗീകാരം കോട്ടയത്ത് ഒരു വര്‍ക്ക്‌ഷോപ്പിന് മാത്രമാണ്. ഇവിടുത്തെ കാലതാമസം മൂലം ലക്ഷങ്ങള്‍ മുടക്കി വാങ്ങിയ ബസുകള്‍ നിരത്തിലിറക്കാനാകുന്നില്ല. ഇക്കാര്യത്തിൽ കേരളത്തിലും സാവകാശം വേണമെന്ന് ഫെഡറേഷന്‍ ആവശ്യപ്പെട്ടു. എണ്ണത്തില്‍ കുറവുള്ള കെ.എസ്.ആര്‍.ടി.സി ബസുകളില്‍ ജി.പി.എസ് പരീക്ഷിച്ച് വിജയിച്ചിട്ടു മതി സ്വകാര്യ ബസുകളില്‍. വേഗപ്പൂട്ടി​െൻറ കാര്യത്തിലെന്നപോലെ ജി.പി.എസിന് പിന്നിലും വന്‍ലോബിയുണ്ടെന്ന് സംശയിക്കുന്നതായി നേതാക്കൾ ആരോപിച്ചു. വാർത്തസമ്മേളനത്തിൽ ട്രഷറര്‍ ഹംസ എരിക്കുന്നനും മറ്റ് സംസ്ഥാന ഭാരവാഹികളും പങ്കെടുത്തു. വിദ്യാർഥികൾക്ക് കൺസഷൻ: ബസുടമകളിൽ ഭിന്നത തൃശൂർ: വിദ്യാർഥികൾക്ക് നിരക്കിളവ് അനുവദിക്കുന്നത് സംബന്ധിച്ച് ബസുടമകളിൽ ഭിന്നിപ്പ്. ജൂൺ ഒന്നുമുതൽ നിരക്കിളവ് അനുവദിക്കില്ലെന്ന് വെള്ളിയാഴ്ച ബസ് കോഒാഡിനേഷൻ കമ്മിറ്റി പ്രഖ്യാപിച്ചതിന് പിന്നാലെ, വിദ്യാർഥികൾക്ക് നിരക്ക് ഇളവ് അനുവദിക്കുമെന്ന് പ്രൈവറ്റ് ബസ് ഓപറേറ്റേഴ്സ് ഫെഡറേഷൻ തൃശൂരിൽ ചേർന്ന യോഗത്തിനുശേഷം വ്യക്തമാക്കി. ഇളവ് നൽകില്ലെന്ന് പറയാൻ ബസ് ഉടമകൾക്ക് കഴിയില്ലെന്നും ഇക്കാര്യത്തിൽ സർക്കാറാണ് തീരുമാനമെടുക്കേണ്ടതെന്നും ഭാരവാഹികൾ പറഞ്ഞു. വിദ്യാർഥികൾക്ക് നിരക്ക് ഇളവ് അനുവദിക്കണമെങ്കിൽ സബ്സിഡിയടക്കമുള്ള ആനുകൂല്യങ്ങൾ അനുവദിക്കണമെന്നായിരുന്നു വെള്ളിയാഴ്ച കൊച്ചിയിൽ ബസ് കോഓഡിനേഷൻ കമ്മിറ്റി ആവശ്യപ്പെട്ടത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.